Connect with us

kerala

എറണാകുളം സബ് ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി

ജനൽ വഴിയാണ് ഇയാൾ ചാടിപ്പോയത് എന്നാണ് വിവരം

Published

on

കൊച്ചി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടെ എറണാകുളം സബ് ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി. ലഹരിക്കേസിൽ പിടിയിലായ പശ്ചിമബംഗാൾ സ്വദേശി മണ്ഡി ബിശ്വാസാണ് ജയിൽ ചാടിയത്.

ഇന്ന് ഉച്ചക്ക് 2.45-ഓടെയാണ് ബിശ്വാസ് ജയിൽ ചാടിയത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജനൽ വഴിയാണ് ഇയാൾ ചാടിപ്പോയത് എന്നാണ് വിവരം. ലഹരി വിൽപ്പനക്കേസിൽ റിമാൻഡിലായ പ്രതിയെ കഴിഞ്ഞ ദിവസമാണ് ജയിലിലെത്തിച്ചത്.

ഒരാഴ്ച മുൻപാണ് കഞ്ചാവുമായി മണ്ഡി ബിശ്വാസ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടുന്നത്. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും

ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

Published

on

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് ആനയെ മാറ്റി പാര്‍പ്പിച്ച് ചികിത്സിക്കാനാണ് നീക്കം. അതേസമയം ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

നിലവിലെ ആരോഗ്യസ്ഥിതിയില്‍ വെടിവെക്കുന്നത് പ്രയാസമാണെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദൗത്യവുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെ തീരുമാനം. ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആനയെ നിരീക്ഷിച്ചു.

കൂടിന്റെ അടക്കം ബല പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആനയെ കോടനാട്ടിലേക്ക് എത്തിക്കുന്നതിലുള്ള കാര്യത്തിന് തീരുമാനമാകുക. നാളെ രാവിലെ 7 മണിക്ക് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം വെറ്റിലപ്പാറ മലയാറ്റൂര്‍ പ്ലാന്റേഷന്‍ റോഡില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.

ജനുവരിയിലായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം.

 

Continue Reading

kerala

‘മുട്ടുകാലില്‍ നിര്‍ത്തി, ചെകിടത്ത് അടിച്ചു, കുടിക്കാന്‍ തുപ്പിയ വെള്ളം കൊടുത്തു’; മര്‍ദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകര്‍’: കാര്യവട്ടം ക്യാംപസിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചാണ് മര്‍ദനം

Published

on

തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍  പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളജിന്റെ നടപടി. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.

ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.

Continue Reading

GULF

വിമാന സമയത്തിനനുസൃതമായി ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും: മന്ത്രി ഗണേഷ്‌കുമാര്‍

കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസികളുടെ യാത്രാ സൗകര്യം കണക്കിലെടുത്തു കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന്  വിമാനസമയത്തിനനുസൃതമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോല്‍ ഘാടനം നിര്‍വ്വഹിക്കാനെത്തിയ മന്ത്രി അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
വിമാനം വൈകിയാല്‍ അതിനനുസരിച്ചു ബസിന്റെ സമയത്തിലും മാറ്റം വരുത്തും. ആളില്ലാതെ ഓടുകയും യാത്രക്കാര്‍ക്ക് ബസ് കിട്ടാത്ത അവസ്ഥ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് അബുദാബിയിലെ ഗോള്‍ഡന്‍ ചാന്‍സ് പോലെയുള്ള ഇളവുകളും അവസരങ്ങളും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ബസുകളാണ് എയര്‍പോര്‍ട്ടില്‍നിന്നുള്ള സര്‍വ്വീസിനായി ഉപയോഗപ്പെടുത്തുക. ബസ് നിശ്ചിത സ്ഥലത്തുനിന്നു യാത്ര തുടങ്ങിയാലും ഇടയ്ക്കുവെച്ച് കയറാനുള്ളവര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ബസിന്റെ സമയവും സീറ്റിന്റെ ലഭ്യതയും അറിയാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ആപ്പാണ് പൊതുജനങ്ങള്‍ക്കാ യി ഇറക്കുന്നത്.
 അടുത്തമാസം അവസാനത്തോടെ ആര്‍സി ബുക്കുകള്‍ പൂര്‍ണ്ണമായും ഡിജിറ്റിലായിമാറും. അതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ മാറ്റങ്ങള്‍ കേരളത്തിലേക്കും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്ന് എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂടുത ല്‍ മെച്ചപ്പെടുത്തും. പുതിയ ബസുകള്‍ വാങ്ങിക്കുന്നതിനുപകരം നിലവിലുള്ള ബസുകള്‍ നവീകരിച്ചു ചെലവുചുരുക്കുകയും പുതിയ ബസ്സിനുതുല്യമാക്കിമാറ്റുകയും ചെയ്യും.

Continue Reading

Trending