Connect with us

india

കുട്ടികളുടെ മാർക്കും ചിലർക്ക് പ്രശ്നം; ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി

അതെ സമയം മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച ദില്ലി സര്‍വകലാശാലയിലെ അധ്യാപകന്റെ വിവാദ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധത്തിനു വഴി വെച്ചിട്ടുണ്ട്.

Published

on

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു അധ്യാപകന്‍ മലയാളി വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് നടത്തിയ നിരുത്തരവാദപരവും ദുരുപദിഷ്ടവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമായ പ്രസ്താവന അക്കാദമിക സമൂഹത്തിലേക്കും ഫാസിസ്റ്റ് മനോഭാവം പടര്‍ത്താനുള്ള കൊണ്ടുപിടിച്ച നീക്കത്തിന്റെ ഭാഗമെന്ന് മലപ്പുറം ലോകസഭ എംപി അബദുസമദ് സമദാനി.

ഇത് പണ്ടുകാലം മുതല്‍ ചിലര്‍ പുലര്‍ത്തിപ്പോന്ന മലയാളി വിരുദ്ധ മനസ്സിന്റെ പ്രകടനം കൂടിയാണ്. ഇത്തരം വിഷലിപ്ത പ്രവണതകള്‍ക്കെതിരെ അക്കാദമിക സമൂഹം മാത്രമല്ല മുഴുവന്‍ മതേതര സമൂഹവും ജാഗ്രത പുലര്‍ത്തണം.ഈ പ്രസ്താവന വിദ്യാര്‍ത്ഥികളെയും കഠിനാധ്വാനത്തിലൂടെ അവര്‍ നേടിയെടുക്കുന്ന മികവിനെയും സര്‍വ്വോപരി അവരുടെ വിദ്യാര്‍ത്ഥിത്വത്തെ തന്നെയും അധിക്ഷേപിക്കുന്നതിനു സമമാണ്.
പ്രബുദ്ധ കേരളത്തിന്റെ കലാശാലകളെയും സര്‍വ്വകലാശാലളെയും ഇവിടുത്തെ പരീക്ഷാസംവിധാനത്തെ തന്നെയും അപഹസിക്കുന്നതും കൂടിയാണ് സമദാനി കൂട്ടിചേര്‍ത്തു.

യൂറോപ്പിലും അമേരിക്കയിലും അടക്കമുള്ള വിവിധ വിദേശ സര്‍വ്വകലാശാലകളിലെ മികവുറ്റ ഗവേഷണ വിഭാഗങ്ങളിലേക്കും ഉന്നത ഉദ്യോഗങ്ങളിലേക്കും മലയാളി വിദ്യാര്‍ഥികള്‍ വിപുലമായി തെരഞ്ഞെടുക്കപ്പെടുന്നതും അനര്‍ഹമായി ലഭിച്ച മാര്‍ക്കിന്റെ പിന്‍ബലത്തിലാണോ എന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം വിപരീത വികല്പങ്ങള്‍ക്കുള്ള മറുപടി വിദ്യാഭ്യാസത്തിന്റെ ദേശീയഭൂപടത്തില്‍ സ്വന്തം മികവ് അടയാളപ്പെടുത്തിക്കൊണ്ട് മുന്നേറുന്ന നമ്മുടെ ഇളം തലമുറയുടെ ബുദ്ധിനിലവാരം തന്നെ നല്‍കും. ഇത്തരം അധമത്വങ്ങള്‍ക്ക് കാലം പോലും മാപ്പ് നല്‍കുകയുമില്ല സമദാനി ഫെയ്‌സ്്ബുക്കില്‍ കുറിച്ചു.

അതെ സമയം മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച ദില്ലി സര്‍വകലാശാലയിലെ അധ്യാപകന്റെ വിവാദ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധത്തിനു വഴി വെച്ചിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ച് അധ്യാപകന്‍ മാപ്പ് പറയണമെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പ്രബുദ്ധമായ കേരളത്തെ മുഴുവനായാണ് അധ്യാപകന്‍ അപമാനിച്ചത്. അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. എന്നാല്‍ ഒരു അദ്ധ്യാപകന്‍ നാടിന് നാശം വിതറുന്ന രീതിയില്‍ സംസാരിക്കുന്നത് അധ്യാപക വര്‍ഗ്ഗത്തിന് തന്നെ അപകീര്‍ത്തിയുണ്ടാക്കുന്ന നടപടിയാണ്.- ഇ.ടി പറഞ്ഞു.

എം.എസ്.എഫ് ദേശീയ കമ്മിറ്റി ഉള്‍പ്പെടെ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാര്‍ക് ജിഹാദ്’ ആരോപണത്തെ കരുതാനാകൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പ്രതികരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദില്ലി സര്‍വകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്ആര്‍സിസി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് അധ്യാപകന്‍ ആരോപിച്ചത്. പരാമര്‍ശം അതിരു കടന്നുവെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളില്‍ പ്രവേശനം ലഭിക്കാന്‍ സര്‍ക്കാര്‍ ഒത്താശയോടെ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ട് എന്നായിരുന്നു രാകേഷ് പാണ്ഡെ എന്ന അധ്യാപകന്റെ ആരോപണം. ആര്‍.എസ്.എസ് ബന്ധമുള്ള അധ്യാപക സംഘടനയുടെ ഭാരവാഹിയായിരുന്നു ഇയാള്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാര്‍ലമെന്റിലെ ‘തെറി’ പ്രയോഗം: മാപ്പ് പറഞ്ഞ് അമിത് ഷാ

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മാപ്പ് പറയുകയായിരുന്നു.

Published

on

പാര്‍ലമെന്റില്‍ വാഗ്വാദത്തിനിടെ കോണ്‍ഗ്രസ് എംപിക്കെതിരെ അശ്ലീല പദം പ്രയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മാപ്പ് പറയുകയായിരുന്നു.

ചോദ്യോത്തര വേളയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ കാലതാമസത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അമിത് ഷാ ക്ഷുഭിതനായത്. പിന്നാലെ അമിത് ഷാ ‘സാല’ എന്ന വാക്ക് ഉപയോഗിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.

അമിത് ഷാ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ‘വികാരത്തിന്റെ പുറത്ത് നാവിന്‍തുമ്പില്‍ നിന്ന് വീണുപോയ വാക്കാണത്. അത് പാര്‍ലമെന്ററി മര്യാദയ്ക്ക് ചേര്‍ന്നതല്ല. ബഹുമാനപ്പെട്ട അംഗത്തോടും സഭയോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,’ അമിത് ഷാ പറഞ്ഞു.അമിത് ഷാ മാപ്പ് പറഞ്ഞെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അന്തസ്സ് കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര മന്ത്രിയില്‍ നിന്നുമുണ്ടായ ലജ്ജാകരമായ നടപടിയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘ജനാധിപത്യത്തെ ഇകഴ്ത്തുന്ന വാക്കുകളാണിത്. ക്ഷമാപണം സ്വീകരിക്കുന്നു, പക്ഷേ ഈ ആക്രമണ ശൈലി അവസാനിപ്പിക്കണം’ – രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇത് ജനാധിപത്യത്തെ അപമാനിക്കുന്നതാണെന്നും വിഷലിപ്തമായ കീഴ്വഴക്കമാണെന്നും ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Continue Reading

india

ജനാധിപത്യത്തെ രക്ഷിക്കാന്‍ പുതിയൊരു മുന്നേറ്റം ഉണ്ടാകും; കെ.സി. വേണുഗോപാല്‍

ഏത് ആയുധമുപയോഗിച്ചും തങ്ങളെ അടിച്ചമര്‍ത്താനും ജയിലിലടയ്ക്കാനും ബിജെപി ശ്രമിക്കുമെങ്കിലും ജനകീയ മുന്നേറ്റം ഉയര്‍ന്നുവരികതന്നെ ചെയ്യും.

Published

on

ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ പുതിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഏത് ആയുധമുപയോഗിച്ചും തങ്ങളെ അടിച്ചമര്‍ത്താനും ജയിലിലടയ്ക്കാനും ബിജെപി ശ്രമിക്കുമെങ്കിലും ജനകീയ മുന്നേറ്റം ഉയര്‍ന്നുവരികതന്നെ ചെയ്യും. ലോക്സഭയില്‍ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടുകൊള്ളയെന്ന ദേശവിരുദ്ധപ്രവൃത്തിയെ പ്രതിരോധിക്കുന്നതിനുപകരം നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍തന്നെ അത് നടപ്പാക്കിക്കൊടുക്കുന്നു. ജനാധിപത്യവ്യവസ്ഥയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ അങ്ങനെയല്ലാതായിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുക വഴി ജനാധിപത്യവ്യവസ്ഥയില്‍ എല്ലാവര്‍ക്കും ഇടപെടാനുള്ള അവസരം ഇല്ലാതാക്കി. നിര്‍ണായകസന്ദര്‍ഭങ്ങളിലെല്ലാം ഇ.ഡി.യെയും സിബിഐയെയും ആദായനികുതിവകുപ്പിനെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു.

എസ്ഐആറിനെ ന്യായീകരിക്കാന്‍ യുപിഎ ഭരണകാലത്തും അത് നടന്നിട്ടില്ലേയെന്നാണ് ചോദിക്കുന്നത്. എന്നാല്‍, യുപിഎ കാലത്ത് എസ്ഐആര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നില്ല. മഹാരാഷ്ട്രയിലും അരുണാചല്‍പ്രദേശിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ എസ്ഐആര്‍ മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ ബിഹാറില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എസ്ഐആര്‍ നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.- വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

Published

on

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.

രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Continue Reading

Trending