തിരുവനന്തപുരം: ഫെബ്രുവരിയില്‍ അഡൈ്വസ് അയച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് ഇതുവരെയും നിയമന ഉത്തരവ് നല്‍കിയില്ല. വിവിധ വിഷയങ്ങളിലായി നൂറിലേറെ പേര്‍ക്കാണ് അഡൈ്വസ് മെമ്മോ അയച്ചത്. പിഎസ്‌സി യെ സമീപിച്ചിട്ടും വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു

ഹയര്‍സെക്കന്‍ഡറി എക്കണോമിക്‌സിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഡ്വൈസ് ചെയ്തത്. 96 പേര്‍ക്ക് അഡ്വൈസ് അയച്ചെങ്കിലും ഒരാള്‍ക്കും നിയമനം നല്‍കിയിട്ടില്ല. സുവോളജി,ബോട്ടണി വിഷയങ്ങളിലും അഡൈ്വസ് അയച്ചിരുന്നു. അഡൈ്വസ് അയച്ചാല്‍ മൂന്നു മാസത്തിനകം നിയമനമെന്നതാണ് പിഎസ്‌സി ചട്ടം. അഡൈ്വസ് നല്‍കി ആറുമാസം പിന്നിട്ടിട്ടും നിയമനം നല്‍കാത്ത പിഎസ്‌സി ഇവര്‍ക്ക് എന്നു നിയമനം നല്‍കുമെന്നും പറയുന്നില്ല.