പാരീസ്: ബാഴ്‌സയുമായുള്ള ഇടഞ്ഞ് നിീല്‍ക്കുന്ന മെസിയെ ടീമിലേക്ക് സ്വാഗതം ചെയ്ത്് പിഎസ്ജി ടീം കോച്ച് തോമസ് ട്യൂഷെല്‍.എന്നാല്‍ മെസ്സി ബാഴ്‌സ വിടുമെന്ന് കരുതുന്നില്ലെന്നും പിഎസ്ജി പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു13ാം വയസ്സിലാണ് മെസി ബാഴ്‌സയിലെത്തുന്നത്. നേട്ടങ്ങളെല്ലാം ഈ ലോക ഫുട്‌ബോളര്‍ സ്വന്തമാക്കിയതും ബാഴ്‌സയ്‌ക്കൊപ്പമാണ്. 730 മത്സരങ്ങളില്‍ നിന്നായി 634 ഗോളുകള്‍ മെസി നേടി. ബാഴ്‌സയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കേ ടീമുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മെസിക്ക് പിഎസ്ജിയില്‍ നിന്നും ക്ഷണം ലഭിക്കുന്നത്.

ബാഴ്‌സ മാനേജ്‌മെന്റിനെ മെസി ടീം വിടുമെന്ന കാര്യം അറിയിച്ചു എന്നാണ് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബാഴ്‌സയുമായി മെസ്സി ഇതുവരെ കരാര്‍ പുതുക്കിയിട്ടില്ലെന്നും ഇത് നല്ല സൂചനയല്ലെന്നുമാണ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍.