Connect with us

kerala

പി.ടി സെവന് കാഴ്ച വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ നടത്തും

ധോണിയില്‍ പിടികൂടിയ കൊമ്പന്‍ പി.ടി സെവന് കാഴ്ച ശക്തി വീണ്ടെടുക്കുന്നതിന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്.

Published

on

പാലക്കാട്: ധോണിയില്‍ പിടികൂടിയ കൊമ്പന്‍ പി.ടി സെവന് കാഴ്ച ശക്തി വീണ്ടെടുക്കുന്നതിന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്. ധോണിയെ കൂട്ടിന് പുറത്തിറക്കാനുള്ള അനുമതി വൈകില്ലെന്നും ശസ്ത്രക്രിയക്ക് വിദഗ്ധ സംഘത്തിന് രൂപം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ആനയെ കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. കാലിന് ചെറിയ വേദനയൊഴിച്ചാല്‍ ധോണിക്ക്് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. കൂടിന് പുറത്തിറക്കി ശസ്ത്രക്രിയക്ക് വിധേയമാക്കിയാല്‍ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും വീണ്ടെടുക്കാനാകുമെന്നാണ് വിലയിരുത്തല്‍. പാപ്പാന്മാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പി.ടി ഏഴാമന്‍ കൂടിനുള്ളില്‍ ഏറെനേരം കിടന്നു. ഇത് നല്ല ലക്ഷണമാണെന്നും ആനയെ മയക്കി പുറത്തിറക്കി ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയുമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം.

തൃശൂരില്‍ നിന്നുള്ള പ്രത്യേക ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുക. ആഴ്ചകള്‍ക്ക് മുമ്പ് പി.ടി സെവന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്. മയക്ക് വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ച ശക്തിയില്ലായിരുന്നു എന്നതായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.
പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തില്‍പ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നല്‍കിയിട്ടും കാഴ്ച ശക്തിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ വനംവകുപ്പ് ഒരുങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

kerala

‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം’; ഗംഭീറിനേയും അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ പോസ്റ്റ്

ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്. ഗംഭീറിന്റേയും അഗാര്‍ക്കറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം. അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്‍ ഗംഭീറിനേയും അഗാര്‍ക്കറിനേയും തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 358 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമര്‍ശനമാണുയര്‍ന്നത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷന്‍ നടത്തിയത്. അതേസമയം പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷന്‍ കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്.

Continue Reading

india

തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍

എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.

കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.

സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.

അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.

Continue Reading

Trending