വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ ചരിത്ര മുന്നേറ്റം നടത്തുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പടമെന്ന ഖ്യാതി കരസ്ഥമാക്കിയാണ് ചിത്രത്തിന്റെ മുന്നേറ്റം. കേരളത്തിനു പുറമെ നിന്നുള്ള തിയേറ്ററുകളിലും മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും വിമര്‍ശകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രനേട്ടത്തിനിടയില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേകി പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുരുകന്‍ ചിത്രത്തിന് മുമ്പ് തന്നെ വൈശാഖിന്റെ മനസിലുണ്ടായിരുന്ന പടമാണിത്.

മലയാളത്തില്‍ ഏറ്റവും തിരക്കുള്ള താരമായ ലാലിന്റെ സമ്മതം കാത്ത് മുപ്പതോളം പ്രൊജക്ടുകള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകന്‍ വന്‍ഹിറ്റായതോടെ അടുത്ത ചിത്രത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.