കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇത് രണ്ടാം തവണയാണ് സുനി ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തെ ഇതേ കോടതിയും അങ്കമാലി കോടതിയും സുനിയുടെ ജാമ്യാപേക്ഷ
തള്ളിയിരുന്നു. ഗൂഢാലോചനകേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുനിക്ക് ജാമ്യം നല്‍കാന്‍ സാധ്യതയില്ലെന്നാണ് വിവരം