കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജുവര്‍ഗീസിനെ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കളമശ്ശേരി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അജു നേരത്തെ സ്റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു. ഫേസ്ബുക്കിലൂടെ പേര് വെളിപ്പെടുത്തിയത് അബദ്ധത്തിലാണെന്നും വെളിപ്പെടുത്താന്‍ പാടില്ല എന്നത് അറിയില്ലായിരുന്നുമായിരുന്നു അജു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അജുവിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.