ജമ്മു: ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം.

സംഭവസ്ഥലത്തുനിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്.