മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 20 മരണം. പുരിയില്‍നിന്നും ഹരിദ്വാറിലേക്ക് പോവുകയായിരുന്നു പുരിഹരിദ്വാര്‍കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 50 പേര്‍ക്കു പരുക്കേറ്റു. 20 പേരുടെ  ഗുരുതരമാണ്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖൗട്ടാലിയിലാണ് അപകടമുണ്ടായത്.

സംഭവത്തെ കുറിച്ച് റെയില്‍വെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.