പുതുവൈപ്പ് സമരത്തില്‍ പ്രദേശ വാസികളുടെ ആശങ്കകള്‍ ന്യായമാണെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഹരിത ട്രൈബ്യൂണലിനാണ് സര്‍ക്കാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ഒ.സി അനുമതി നല്‍കിയപ്പോഴുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ദുരന്തനിവാരണ പദ്ധതി പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പദ്ധതിക്കായി വിദഗ്ധസമിതി രുപീകരിക്കണമെന്ന നിര്‍ദ്ദേവും റിപ്പോര്‍ട്ടില്‍ ഉണ്ട്.

പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍.പി.ജി ഇംപോര്‍ട്ട് ടെര്‍മിനിലിനെതിരായുള്ള നാട്ടുകാരുടെ സമരം കൈകാര്യം ചെയ്തതില്‍ പോലീസിനു പിഴവ് പറ്റിയെന്ന ആക്ഷേപം സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.