News
പുടിന് -ഗുട്ടെറസ് കൂടിക്കാഴ്ച ചൊവ്വാഴ്ച
റഷ്യ യുക്രെയ്ന് യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ നേരിട്ട് ഇടപെടുന്നത്.
മോസ്കോ: യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. മോസ്കോയിലെത്തുന്ന ഗുട്ടെറസ് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്റോവുമായും ചര്‍ച്ച നടത്തും.
യുക്രെയ്ന്റെ കിഴക്കന്‍ മേഖല ലക്ഷ്യം വെച്ച് റഷ്യന്‍ സൈന്യം നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ണായക ഇടപെടല്‍. മരിയുപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ യുക്രെയ്ന് ഐക്യരാഷ്ട്രസഭയുടെ സഹായം തേടി.
റഷ്യന്‍ യുദ്ധക്കപ്പല്‍ മോസ്ക്വാ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും 27 പേരെ കാണാതായെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യ യുക്രെയ്ന് യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ നേരിട്ട് ഇടപെടുന്നത്.
gulf
15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്സമ്മാനങ്ങള് പ്രവാസികള്‍ക്ക്
. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന് പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.
അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന് പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.
സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്ട്രോള് സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന് പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല് ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.
വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ് എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന് വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.
india
ദിത്വ ചുഴലിക്കാറ്റ് ഏഷ്യയില്‍ ഭീമനാശം; 2.75 ലക്ഷം കുട്ടികള്‍ ദുരിതത്തില്‍, യുനിസെഫ്
ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന് അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു.
ജനീവ: ദിത്വ ചുഴലിക്കാറ്റ് ഏഷ്യയിലുടനീളം വ്യാപക നാശം വിതച്ചതോടെ 2,75,000 കുട്ടികള്‍ അടക്കം ലക്ഷക്കണക്കിന് ആളുകള്‍ ദുരന്തബാധിതരായതായി യുനിസെഫ് അറിയിച്ചു. ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന് അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു. മരണം റിപ്പോര്‍ട്ട് ചെയ്തതിലുമപ്പുറം നഷ്ടങ്ങള്‍ കൂടുതലായിരിക്കാമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്കി.
WMOയുടെ വിലയിരുത്തലില്‍, ദിത്വ അതിതീവ്രമായ ചുഴലിക്കാറ്റും ശക്തമായ മഴയും അതിരൂക്ഷ വെള്ളപ്പൊക്കവുമാണ് ഏഷ്യന്‍ രാജ്യങ്ങളെ തകര്‍ത്തത്. നൂറുകണക്കിന് പേര് മരിക്കുകയും നിരവധി സമൂഹങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിയുകയും ചില രാജ്യങ്ങള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും വീണു.
ദിത്വയുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിച്ച രാജ്യങ്ങള്‍ ഇന്റൊനേഷ്യ, ഫലിപ്പീന്‍സ്, ശ്രീലങ്ക, തായ്ലന്റ്, വിയറ്റ്നാം എന്നിവയാണെന്ന് ഡബ്ല്യൂ.എം.ഒ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ മേഖലകളില്‍ ഏറ്റവും ദുരന്തമുണ്ടാക്കിയത് വെള്ളപ്പൊക്കമാണ്.
ഇ?ന്റൊനേഷ്യയില്‍ 600 പേര് മരിക്കുകയും 460 പേരെ കാണാതാവുകയും ചെയ്തു. ഇവിടെ 15 ലക്ഷം പേരാണ് ദുരന്തബാധിതര്‍. വിയറ്റ്നാമില്‍ മ?ഴ? ആഴ്ചകളോളം നീണ്ടുനിന്നു. ചില സ്ഥലങ്ങളില്‍ 1000 മില്ലിമീറ്റര്‍ മഴവരെ ലഭിച്ചു. പല ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. ഹ്യൂസിറ്റിയിലെ കാലാവസ്ഥാ നിരീക്ഷണ കേ?ന്ദ്രത്തില്‍ 1739.6 മില്ലിലിറ്റര്‍ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇത് ഏഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ രണ്ടാമത്തെ ഏറ്റവും വലിയ മഴയാണ്. രാജ്യത്ത് 98 പേര് മരിച്ചു.
അടുത്തകാലത്തുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഫിലിപ്പീന്‍സില്‍ ദിത്വ വന്‍ നാശമാണ് വിതച്ചത്. ശ്രീലങ്കയില്‍ 400 പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. ഇവിടെ 10 ലക്ഷംപേരെ ദുരന്തം ബാധിച്ചു. രാജ്യം ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
News
തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്നുവര്‍ഷം തടവ്
ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച്..
ചെന്നൈ: തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീവണ്ടിയിലും റെയില്‍വേ സ്റ്റേഷനുകളിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ നിരോധിച്ചത്. തീപ്പെട്ടി, ഗ്യാസ് സിലന്‍ഡര്‍, പെട്രോള്‍ തുടങ്ങിയ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ തീവണ്ടിയില്‍ കൊണ്ടുപോകരുത്. ഇത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 182 എന്ന നമ്പറില്‍ പരാതിപ്പെടാമെന്നും റെയില്‍വേ അറിയിച്ചു.
-
kerala24 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

