Video Stories
ഖത്തര്‍ ഉപരോധം: നഷ്ടപരിഹാരകമ്മിറ്റി പുതിയ വെബ്‌സൈറ്റ് തുടങ്ങി

ദോഹ: സഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി രൂപീകരിച്ച നഷ്ടപരിഹാര കമ്മിറ്റി(കോംപന്‍സേഷന്‍ ക്ലെയിമിങ് കമ്മിറ്റി) പുതിയ വെബ്സൈറ്റ് തുറന്നു. www.qccc.qa എന്നതാണ് പുതിയ വെബ്സൈറ്റ് അഡ്രസ്. ഉപരോധത്തിന്റെ ഇരകള്‍ക്ക്് തങ്ങളുടെ പരാതികളും അവകാശവാദങ്ങളും ഈ വെബ്സൈറ്റിലൂടെ സമര്‍പ്പിക്കും. തങ്ങളുടെ അപേക്ഷകള്‍ വിലയിരുത്തുന്നതിനായി കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്കായി സമയം ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യവും വെബ്സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഖത്തരികള്‍, പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയെന്നതാണ് വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറലും നഷ്ടപരിഹാരകമ്മിറ്റി വൈസ് ചെയര്‍മാനുമായ ഡോ. അഹമ്മദ് ഹസന്‍ അല്‍ഹമ്മാദി പറഞ്ഞു. ഉപരോധം ബാധിക്കപ്പെട്ടവര്‍ തങ്ങളുടെ പരാതികള്‍ സമര്‍പ്പിക്കണമെങ്കില്‍ വെബ്സൈറ്റില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന് അനുമതിയും അവിടെനിന്നും ലഭിക്കും. അപേക്ഷകര്‍ക്ക് തങ്ങളുടെ പരാതികള്‍ സമര്‍ഥിക്കുന്നതിനായുള്ള രേഖകളുടെ പകര്‍പ്പുകളും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനാകും. പൂര്‍ണമായും സുരക്ഷിതവും തീര്‍ത്തും രഹസ്യാത്മക നടപടിക്രമങ്ങളുമാണ് വെബ്്സൈറ്റില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അല്‍ഹമ്മാദി പറഞ്ഞു.
എന്നാല്‍ വെബ്സൈറ്റിലുടെ സമര്‍പ്പിക്കുന്ന പകര്‍പ്പുകള്‍ കമ്മിറ്റി ആസ്ഥാനത്ത് നേരിട്ടു ഹാജരാകുന്നതിന് പകരമാകില്ല. കോടതികള്‍ക്കും നഷ്ടപരിഹാരസ്ഥാപനങ്ങള്‍ക്കും മുന്നില്‍ പരാതികള്‍ എത്തിക്കുന്നതിന് യഥാര്‍ഥ രേഖകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍പ്പുകള്‍ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്താലും യഥാര്‍ഥ രേഖകള്‍ കമ്മിറ്റിയില്‍ ഹാജരാക്കണം. പ്രത്യേകിച്ചും കരാറുകള്‍. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, എങ്ങനെയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്, എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും വെബ്സൈറ്റിലൂടെ അറിയാനാകും.
വ്യക്തികള്‍ക്കും കമ്പനികളും തങ്ങളുടെ സമയവും ശ്രമവും ലാഭിക്കാനും വെബ്സൈറ്റിലൂടെ സാധിക്കും. പരാതികള്‍ ഉടന്‍തന്നെ ബന്ധപ്പെട്ട കോടതികളുടെ മുന്നിലെത്തിക്കുമെന്നും അല്‍ഹമ്മാദി പറഞ്ഞു. ഇതുവരെ 6000ലധികം പരാതികള്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉപരോധത്തെത്തുടര്‍ന്ന്് പ്രത്യക്ഷമായും പരോക്ഷമായും നഷ്ടം സംഭവിച്ചവരാണ് കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
kerala3 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര് ഇന്ത്യ
-
News3 days ago
ഇസ്രാഈല് ഉപരോധത്തിനിടെ ഗസയില് 2 കുട്ടികളടക്കം 9 ഫലസ്തീനികള് പട്ടിണി മൂലം മരിച്ചു
-
kerala2 days ago
മൂന്നാറില് ദേശീയപാതയില് മണ്ണിടിച്ചില്; നാല് കടകള് പൂര്‍ണമായും തകര്‍ന്നു
-
News2 days ago
ഇറാനില് കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ആറ് പേര് കൊല്ലപ്പെട്ടു
-
News2 days ago
‘ഇസ്രാഈല് സൈനിക പ്രചാരണം വര്ദ്ധിപ്പിക്കേണ്ട സമയമാണിത്’; വെടിനിര്ത്തല് കരാറിനു പിന്നാലെ ഇസ്രാഈലിന് നിര്ദേശം നല്കി ട്രംപ്
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്ച്ചുഗല്