Culture
ഖത്തരി പൗരന്‍മാരെ നാടുകടത്തല്‍: യുഎഇ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എന്‍എച്ച്ആര്‍സി
ദോഹ: ഉപരോധത്തെത്തുടര്‍ന്ന് ഖത്തരി പൗരന്‍മാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യുഎഇ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി). കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇയില്‍ നിന്നും ഖത്തരി പൗരന്‍മാരെ നാടുകടത്തുന്നതിനായി എന്തെങ്കിലും തരത്തിലുള്ള ഭരണനിര്‍വഹണപരമായതോ നിയമപരമായതോ ആയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു യുഎഇ അതോറിറ്റികളുടെ വിശദീകരണം.
എന്നാല്‍ ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും നിരവധി സ്പഷ്ടമായ അസത്യപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതുമാണെന്ന് എന്‍എച്ച്ആര്‍സി ചൂണ്ടിക്കാട്ടി. ഉപരോധത്തിന്റെ തുടക്കം മുതല്‍ യുഎഇ അതോറിറ്റികള്‍ കൈക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങളുടെ ഫലമായുള്ള നിയമപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷതേടുന്നതിനായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ യുഎഇ അധികൃതര്‍ പുറത്തുവിടുന്നത്. ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ ഇമേജ് മെച്ചപ്പെടുത്തുന്നതിനുള്ള യുഇ അതോറിറ്റികളുടെ നിരാശാജനകമായ ശ്രമമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നത്.
മനുഷ്യാവകാശങ്ങളുടെ തീവ്രമായ ലംഘനമാണ് യുഎഇ അതോറിറ്റികളുടെ ഭാഗത്തുന്നുണ്ടായത്. മേഖലാ, രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ യുഎഇയുടെ പ്രവര്‍ത്തനങ്ങളെയും ഏകപക്ഷീയമായ നടപടികളെയും ശക്തവും വ്യക്തവുമായി അപലപിച്ചിരുന്നു. പൊതുജനാഭിപ്രായവും അവര്‍ക്ക് എതിരായതോടെയാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യുഎഇയുടെ ഉത്തരവിനെക്കുറിച്ചും എന്‍എച്ച്ആര്‍സി ഓര്‍മപ്പെടുത്തി. യുഎഇയിലുള്ള ഖത്തരി പൗരന്‍മാര്‍ പതിനാല് ദിവസത്തിനകം രാജ്യം വിടണമെന്നും ഖത്തറിലുള്ള യുഎഇ പൗരന്‍മാര്‍ ഈ ദിവസത്തിനുള്ളില്‍ തിരിച്ചെത്തണമെന്നുമായിരുന്നു യുഎഇ ഉത്തരവിട്ടത്.കൂടാതെ മാനുഷിക കാരണങ്ങളൊന്നുംതന്നെ കണക്കിലെടുക്കാതെതന്നെ പെട്ടെന്ന് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഖത്തര്‍ സന്ദര്‍ശിച്ച രാജ്യാന്തര സംഘടനകളുടെയും പാര്‍ലമെന്ററി പ്രതിനിധിസംഘങ്ങളുടെയും റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍റിപ്പോര്‍ട്ടുകളില്‍ എന്‍എച്ച്ആര്‍സിയും വസ്തുതകള്‍ സഹിതം ഈ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാനുഷികവും അവകാശപരവുമായ ഘടകങ്ങള്‍ പരിഗണിക്കാതെ യുഎഇ അതോറിറ്റികള്‍ പുറത്താക്കിയ നൂറുകണക്കിന് കേസുകളാണുള്ളത്. പൊതുകുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍, വസ്തു ഉടമകള്‍, അംഗപരിമിതര്‍, ചികിത്സയിലിരിക്കുന്നവര്‍ എന്നിവരെല്ലാമാണ് ബാധിക്കപ്പെട്ടത്. രാജ്യാന്തര മനുഷ്യാവകാശ വ്യവസ്ഥകളുടെ നഗ്നമായ ലംഘനങ്ങളാണ് യുഎഇയുടെ ഭാഗത്തുനിന്നുണ്ടായതെന്നും എന്‍എച്ച്ആര്‍സി വിശദീകരിച്ചു.
പൊതുകുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 11ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. യുഎഇ യൂണിവേഴ്‌സിറ്റികളിലെ ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന നിയമലംഘനങ്ങള്‍ ജൂണ്‍ 26നും ഖത്തരി ഉടമകളുടെ യുഎഇയിലെ സ്വത്തുകളുടെ അവകാശലംഘനം സംബന്ധിച്ച് ജൂലൈ 20നും പ്രസ്താവനകള്‍ എന്‍എച്ച്ആര്‍സി പുറത്തുവിട്ടിരുന്നു. രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള യുഎഇ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ പ്രസ്താവനയെന്നും എന്‍എച്ച്ആര്‍സി കുറ്റപ്പെടുത്തി.യുഎഇ മേഖകളില്‍ ഖത്തരി പൗരന്‍മാരും താമസക്കാരും പ്രവേശിക്കുന്നത് തടയുന്ന യുഎഇ അതോറിറ്റികളുടെ നിലപാടില്‍ എന്‍എച്ച്ആര്‍സി കടുത്ത ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി. ഖത്തരി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കല്‍, കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനുള്ള അവകാശം അനുവദിക്കാതിരിക്കല്‍, സ്വകാര്യസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് തടയല്‍, കാരണങ്ങളില്ലാതെ ചികിത്സ തടയല്‍ എന്നിവയിലെല്ലാം ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ഫോറങ്ങളില്‍ ഇക്കാര്യങ്ങളിലെല്ലാം യുഎഇയുടെ ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്താമക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും എന്‍എച്ച്ആര്‍സി അറിയിച്ചു. ഇരകള്‍ക്കെതിരായ അനീതി ഇല്ലാതാക്കുന്നതിനനും നീതി ഉറപ്പാക്കുന്നതിനും യുഎഇ അതോറിറ്റികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടു.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india22 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala20 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports18 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india20 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

