ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നു. പള്ളികളില്‍ വെള്ളിയാഴ്ച ഉള്‍പെടെയുള്ള നിസ്‌കാരങ്ങളില്‍ ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാല്‍ ജുമുഅക്കു മുമ്പുള്ള ഖുതുബ സമയത്ത് സാമൂഹിക അകലം പാലിക്കണം. നാലാംഘട്ട ഇളവുകളുടെ ഭാഗമായാണ് പുതിയ ഇളവുകള്‍.

ടോയ്‌ലറ്റുകള്‍ തുറക്കാനും തിരക്ക് കുറഞ്ഞ പള്ളികളില്‍ അംഗസ്‌നാനം ചെയ്യാനും അനുമതിയുണ്ട്.

സ്വന്തമായി നമസ്‌കാര പായ കരുതല്‍, മാസ്‌ക് എന്നിവക്ക് ഇളവില്ല. ഒക്ടോബര്‍ 3 മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും.