Connect with us

News

ഖത്തര്‍ ലോകകപ്പിന് ഇനി ഒരു വര്‍ഷം മാത്രം ബാക്കി

2022 നവംബര്‍ 21 നാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം.

Published

on

ദോഹ: കൃത്യം ഒരു വര്‍ഷം. അടുത്ത വര്‍ഷം ഇതേ സമയം ഖത്തറാണ് ലോകത്തിന് നെറുകയില്‍. ഫിഫ ലോകകപ്പ് ആദ്യ ദിവസം പിന്നിട്ടിരിക്കും ഇന്ന് ഇതേ നാള്‍. പിന്നെ ഒരു മാസക്കാലത്തെ കാല്‍പ്പന്ത് ഉല്‍സവത്തിന് കൊച്ചു അറബ് രാജ്യം വേദിയാവും.

2022 നവംബര്‍ 21 നാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം. 90 ശതമാനം ഒരുക്കങ്ങളെല്ലാം ഖത്തര്‍ ഇതിനകം പൂര്‍ത്തിയാക്കിയിരിക്കുന്നു.ഇന്നലെ രാജ്യത്താകമാനം ലോകകപ്പ് വരവിന്റെ ആഘോഷമായിരുന്നു. ഒരു വര്‍ഷം ഇതാ പെട്ടെന്ന് കടന്ന് പോവും. പിന്നെ ആവേശത്തിന്റെ കാല്‍പ്പന്ത് ഉല്‍സവം. ഖത്തറിന്റെ സന്തോഷവും ഒരുക്കവും ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയുടെ വാക്കുകളില്‍ വ്യക്തമാണ്. എല്ലാം ഒരിടത്ത് ഒരുമിക്കുന്നതാണ് ഖത്തര്‍ ലോകകപ്പിലെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. എട്ട് സ്‌റ്റേഡിയങ്ങളിലാണ് മല്‍സരങ്ങള്‍. എല്ലാ ഉന്നത നിലവാരത്തിലുള്ളവ. എട്ടില്‍ ഏഴ് കളിമുറ്റങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിരിക്കുന്നു. പുതുക്കിയ ഖലീഫ സ്‌റ്റേഡിയം, ബ്, എഡ്യൂക്കേഷന്‍ സിറ്റി, അഹ്മദ് ബിന്‍ അലി, തുമാമ, റാസ് അബു അബുദ്, അല്‍ബൈ ത് എന്നിവയാണ് സമ്പൂര്‍ണ്ണ സജ്ജമായിരിക്കുന്നത്. സൈല്‍ തുറക്കാന്‍ ബാക്കിയുണ്ട്.

കളി ആസ്വദിക്കാനെത്തുന്ന ആരാധകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളും ഗംഭീരമായി ഒരുക്കുന്നുണ്ട്. വിവിധ വന്‍കരകളില്‍ നിന്നും ആരാധകര്‍ ഖത്തറിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാനുള്ള തുറന്ന മനസാണ് ഖത്തറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരാധകരെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നതിനൊപ്പം തന്നെ എവിടെയാണോ പരിമിതികള്‍ അതെല്ലാം കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യമായ ഇടപെടലും ഖത്തര്‍ സംഘാടകര്‍ നടത്തുന്നുണ്ടെന്ന് ഫിഫ തലവന്‍ പറഞ്ഞു.

സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ പോലും ഖത്തര്‍ വില മതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനം മല്‍സരം നടക്കുന്ന അല്‍ ബൈത് സ്‌റ്റേഡിയം ഈ മാസം 30 ന് ഔദ്യോഗികമായി തുറക്കും. ഫിഫ അറബ് കപ്പില്‍ അന്ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഖത്തറും ബഹറൈനും കളിക്കുന്നത് ഇവിടെ വെച്ചാണ് സന്തോഷത്തോടെയാണ് ഖത്തര്‍ പ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി സംസാരിക്കുന്നത്. ഇനി ഒരു വര്‍ഷം മാത്രം ബാക്കി അതാണ് ഞങ്ങളുടെ സന്തോഷം. ലോകത്തിന് മാതൃകയാവുന്ന ഒരു ചാമ്പ്യന്‍ഷിപ്പാണ് മുന്നില്‍. സാമൂഹ്യ, സാമ്പത്തിക പ്രകൃതിദത്ത കരുത്തില്‍ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മേളയാണ് മുന്നില്‍, അറബ് ലോകത്തേക്ക് ലോകം വരുമ്പോള്‍ അവരെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളാണ് കാണാനാവുകയെന്നും അദ്ദേഹം പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മക്കള്‍ അറസ്റ്റില്‍

പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

on

ആലപ്പുഴ ചേര്‍ത്തലയില്‍ വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കള്‍ അറസ്റ്റില്‍. പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടണക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരട്ട സഹോദരങ്ങളില്‍ അഖില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. പിതാവ് മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്.
അമ്മയുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം.

Continue Reading

india

വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നാളെ യാത്രയുടെ ഭാഗമാകും

സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

Published

on

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്. സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, മറ്റ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, രേവന്ദ് റെഡി, സുഖ്വീന്ദര്‍ സിങ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും.

സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലാണ് വോട്ടര്‍ അധികാര്‍ യാത്ര സമാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ല് പോലെയാണെന്ന് തേജസ്വി യാദവും ആരോപിച്ചിരുന്നു.

Continue Reading

kerala

ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു

പൊലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

Published

on

കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ട് കിട്ടുന്നതിനായി പൊലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികള്‍ തുടങ്ങുമെന്ന് പൊലിസ് അറിയിച്ചു.

2019ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലാണ് ലഹരി ഉപയോഗതിനിടെ മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്.

സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിിജില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്നു പേര്‍ ചേര്‍ന്ന് മൃഹദേഹം കുഴിച്ചിട്ടു. കേസില്‍ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.

Continue Reading

Trending