Culture
ഖത്തര്‍ ഉപരോധം: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവ്
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള പഴംപച്ചക്കറി കയറ്റുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു എങ്കില്‍ത്തന്നെയും കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന വൈബ്രന്റ് തമിഴ്‌നാട് റോഡ്‌ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ നേരിട്ടുള്ള രണ്ട് ഷിപ്പിംഗ് ലൈനുകള്‍ കഴിഞ്ഞവര്‍ഷം തുറന്നത് വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ സഹായകമായിട്ടുണ്ട്. ചരക്കുനീക്കത്തിനുള്ള സമയം മൂന്നു മുതല്‍ നാലുദിവസം വരെ കുറയ്ക്കാന്‍ ഇന്ത്യ- ഖത്തര്‍ എക്‌സ്പ്രസ് സര്‍വീസ് എന്ന പുതിയ ഷിപ്പിങ് സര്‍വീസിന് കഴിയുന്നുണ്ട്. നിരവധി ഇന്ത്യന്‍ ഭക്ഷ്യകമ്പനികള്‍, പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍നിന്നുള്ളവ ഖത്തരി വിപണിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
ഖത്തറിന്റെ ദ്രുതഗതിയില്‍ വികസിച്ചുവരുന്ന ഭക്ഷ്യവിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു തുടര്‍ന്നും വലിയ സാധ്യതകളുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും 50% ല്‍ അധികം ഇന്ത്യയില്‍ നിന്നാണെന്ന് വൈബ്രന്റ് തമിഴ്‌നാടു റോഡ്‌ഷോയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഉപരോധത്തിനുശേഷം കഴിഞ്ഞ പത്തുമാസത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോത്്പന്ന്ങ്ങള്‍, പ്രത്യേകിച്ചും പച്ചക്കറികളും പഴവര്‍ഗങ്ങളും ഖത്തര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ട്. വൈബ്രന്റ് തമിഴ്‌നാട് ഷോയില്‍ ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യകമ്പനികളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടായിരുന്നു. വിവിധയിനം ഭക്ഷ്യധാന്യങ്ങള്‍, കാര്‍ഷിക, കന്നുകാലി ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് പി.കുമരന്‍ ചൂണ്ടിക്കാട്ടി. ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യയുടെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നത് അരി, പച്ചക്കറി, പൗള്‍ട്രി, മാംസം, ഡ്രൈ ഫ്രൂട്ട്‌സ്, മാംഗോ പള്‍പ്പ്, പാലുത്പന്നങ്ങള്‍, സ്‌നാക്ക്‌സ്, മല്‍സ്യം, പഴം, അച്ചാറുകള്‍ എന്നിവയാണ്. ഈ ഉത്പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 2016- 17 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2017- 18 സാമ്പത്തികവര്‍ഷത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആഗസ്റ്റ് 12 മുതല്‍ 15 വരെ മധുരയില്‍ നടക്കുന്ന വൈബ്രന്റ് തമിഴ് നാട് ഗ്ലോബല്‍ ഫുഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ കമ്പനികളെ ക്ഷണിക്കുന്നതായി സംഘടനയുടെ ചെയര്‍മാന്‍ കെ. ടി രാജന്‍ അറിയിച്ചു. ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലും ദോഹയിലെ തമിഴ് അസോസിയേഷനുകളും ചേര്‍ന്നാണ് വൈബ്രന്റ് തമിഴ്‌നാട് ഗ്ലോബല്‍ എക്‌സ്‌പോയും സമ്മേളനവുംസംഘടിപ്പിച്ചത്. റിതാജ് അല്‍ റയ്യാനില്‍ നടന്ന പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാനും ഗള്‍ഫ് വിപണിയിലുള്ള സാന്നിധ്യം വര്‍ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. തമിഴ്‌നാട്ടിലെ ഭക്ഷ്യ പാനീയ വിഭവങ്ങളെ കുറിച്ചുള്ള പ്രഥമ ഗ്ലോബല്‍ എക്‌സ്‌പോയും ചര്‍ച്ചയുമാണ് നടന്നത്.
ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യ പാനീയ ഉത്പന്ന രംഗത്ത് മികവ് പുലര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളേയും കാര്‍ഷിക, ഭക്ഷ്യ പാനീയ രംഗത്തെ പുതുമകളേയും ഭക്ഷ്യ സംസ്‌ക്കരണത്തേയും പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, കോള്‍ഡ് സ്‌റ്റോറേജ്, വെയര്‍ഹൗസിംഗ്, ബ്രാന്റിംഗ് തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചയും അവതരണങ്ങളും നടന്നു.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india19 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala18 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports15 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

