More
തീവ്രവാദ ബന്ധം; പതിനൊന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഖത്തറിന്റെ നിരോധനം
ദോഹ: തീവ്രവാദ ബന്ധവുമായുള്ള പതിനൊന്ന് വ്യക്തികള്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. യുഎസ് ട്രഷറി വകുപ്പിലെ വിദേശ സ്വത്ത് നിയന്ത്ര ഓഫീസിന്റെ സഹകരണത്തോടെയാണ് നിരോധനം. ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റ്, അറേബ്യന്‍ ഉപദ്വീപിലെ അല്‍ ഖെയ്ദ തുടങ്ങിയവയുടെ നേതാക്കള്‍, ധനസഹായം നല്കുന്നവര്, മറ്റ് സൗകര്യം ചെയ്യുന്നവര്‍ എന്നിവരാണ് നിരോധിത പട്ടികയിലുള്ളത്. ഖത്തറിന്റെ നിരോധന പട്ടികയിലുള്ള എല്ലാവരും യമന്‍ പൗരന്മാരും സ്ഥാപനങ്ങളുമാണ്. ആദില്‍ അബ്ദു ഫാരി ഉസ്മാന് അല്‍ സുബ്ഹാനി, റള്വാന്‍ മുഹമ്മദ് ഹുസൈന് അലി ഖനാന്‍, ഖാലിദ് അല്‍ മര്‍ഫദി, സെയ്ഫ് അബ്ദുര്‍റബ് സലീം അല്‍ ഹയാശി, അബു സുലൈമാന്‍ അല്‍ അദാനി, നശ്വാന് അല്‍ വാലി അല്‍ യാഫിഇ, ഖാലിദ് സെയ്ദ് ഗാബിശ് അല്‍ വാഫി, ബിലാല്‍ അലി മുഹമ്മദ് അല്‍ വാഫി, നായിഫ് അല്‍ ഖെയ്സ്, അബ്ദുല്ല വഹാബ അള് ഹുമൈഖാനി, ഹാശിം മുഹ്സിന് ഐദറൂസ് അല്‍ ഹാമിദ് എന്നിവര്‍ക്കെതിരെയും റഹ്മ ചാരിറ്റബ്ള്‍, അള് ഖൈര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് ഉപരോധം.
സ്വത്ത് മരവിപ്പിക്കല്‍, യാത്രാ നിരോധം ഉള്‍പ്പടെയുള്ള ഉപരോധങ്ങളാണ് 2017ലെ പതിനൊന്നാം നമ്പര്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ നടപ്പാക്കുന്നത്. പ്രധാന തീവ്രവാദികള്‍ക്കും അവര്‍ക്കും സഹായം നല്‍കുന്നവര്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ്, ടെററിസ്റ്റ് ഫിനാന്‍സിംഗ് ടാര്‍ജറ്റിംഗ് സെന്ററി (ടിഎഫ്ടിസി) എന്നിവയുമായി ചേര്‍ന്ന് സംയുക്ത ഉപരോധമാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്ക, ഖത്തര്‍, സഊദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, യുഎഇ രാജ്യങ്ങളാണ് ടിഎഫ്ടിസിയിലുള്ളത്. സംയോജിത പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറല്‍, തീവ്രവാദ ധനസഹായ ശൃംഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അംഗരാജ്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ദേശ സുരക്ഷക്ക് വെല്ലുവിളിയാകുന്ന മറ്റ് അനുബന്ധ നടപടികളെ തകര്‍ക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് ടിഎഫ്ടിസി പ്രവര്‍ത്തിക്കുന്നത്.
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെ കീഴ്പ്പെടുത്താന്‍ ആവശ്യമായ നടപടികളെല്ലാം ഖത്തര്‍ സ്വീകരിക്കുന്നുണ്ടെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നവര്‍ക്കെതിരെ നിരോധനം ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയ തീവ്രവാദവിരുദ്ധ സമിതി ചെയര്മാന് മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ അന്‍സാരി അറിയിച്ചു.
തീവ്രവാദവിരുദ്ധ നിയമം ഖത്തര്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. തീവ്രവാദത്തെയും ധനസഹായത്തെയും നിര്‍വചിക്കുന്ന പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിയമം ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
tech
ഐഫോൺ 17 പ്രോ മോഡലുകളിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് അപ്രത്യക്ഷമോ?; ഉപയോക്താക്കൾ ആശങ്കയിൽ
കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.
വാഷിങ്ടൺ: 2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകളിൽ പോർട്രെയിറ്റ് മോഡിലെ നൈറ്റ് മോഡ് ലഭ്യമല്ലെന്ന പരാതികൾ വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.
മുൻ ക്യാമറയിലും പിൻ ക്യാമറയിലും പോർട്രെയിറ്റ് നൈറ്റ് മോഡ് പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന നൈറ്റ് മോഡും, വിഷയത്തിൽ മാത്രം ഫോക്കസ് ചെയ്ത് പശ്ചാത്തലം ബ്ലർ ആക്കുന്ന പോർട്രെയിറ്റ് മോഡും ഒരുമിച്ച് പ്രവർത്തിക്കുന്ന ഫീച്ചറാണ് ഇതു. ക്യാമറ സെൻസറും സോഫ്റ്റ്വെയറും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അതേസമയം, ഐഫോൺ 16 സീരീസിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് ലഭ്യമാണെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഐഫോൺ 12 മുതൽ ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഐഫോൺ 17 പ്രോ മോഡലുകളിൽ ഇത് അപ്രത്യക്ഷമായതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഫ്റ്റ്വെയറിലെ തകരാറാകാം പ്രശ്നത്തിന് കാരണമെന്നാണ് പലരുടെയും വിലയിരുത്തൽ. ഐഒഎസ് 26.2 അപ്ഡേറ്റോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഈ മാസം അവസാനം സോഫ്റ്റ്വെയർ അപ്ഡേറ്റ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മോഡൽ പുറത്തിറങ്ങി ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ പ്രശ്നം ഉപയോക്താക്കൾ ശ്രദ്ധയിൽപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ പൂർണമായി ഒഴിവാക്കുകയാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ടെക്നോളജി വിദഗ്ധർ വിലയിരുത്തുന്നത്.
2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.
india
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala11 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala8 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
india1 day agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
