Connect with us

News

ഖത്തര്‍ ലോകകപ്പ്; കളി നിയന്ത്രിക്കുന്നത് 129 പേര്‍

ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാനായി ഫിഫ നിയോഗിച്ചിരിക്കുന്നത് 36 മുഖ്യ റഫറിമാരെ, 69 അസിസ്റ്റന്‍ഡ് റഫറിമാരെ, 24 വീഡിയോ റഫറിമാരെ. ആകെ കളി നിയന്ത്രിക്കുന്നത് 129 പേര്‍.

Published

on

ദോഹ: ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാനായി ഫിഫ നിയോഗിച്ചിരിക്കുന്നത് 36 മുഖ്യ റഫറിമാരെ, 69 അസിസ്റ്റന്‍ഡ് റഫറിമാരെ, 24 വീഡിയോ റഫറിമാരെ. ആകെ കളി നിയന്ത്രിക്കുന്നത് 129 പേര്‍. ഒരു മാസം ദീര്‍ഘിക്കുന്ന മെഗാ ചാമ്പ്യന്‍ഷിപ്പില്‍ ഇവരുടെ തീരുമാനങ്ങളാണ് നിര്‍ണായകം. ഇവര്‍ക്കായി ഇതിനകം ഫിഫ മൂന്ന് സെമിനാറുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത് വിഖ്യാതനായ റഫറിയും ഫിഫ റഫറീസ് കമ്മിറ്റി ചെയര്‍മാനുമായ പിയര്‍ ലുയിജി കൊളീന.

ആദ്യ സെമിനാര്‍ പരാഗ്വേ നഗരമായ. അസുന്‍സിയോണിലായിരുന്നു. പിറകെ ലോകകപ്പ് ആതിഥേയ നഗരമായ ദോഹയില്‍. പിന്നെ മാഡ്രിഡിലും. ഇത്തവണ റഫറിമാര്‍ നേരിടുന്ന വെല്ലുവിളി ഓഫ് സൈഡ് തീരുമാനത്തിലെ വീഡിയോ ഇടപെടല്‍ തന്നെയാവും. ഇതുമായി ബന്ധപ്പെട്ടായിരുന്നു സെമിനാറുകള്‍ വിശദമായി ചര്‍ച്ച ചെയ്തത്. പലപ്പോഴും ഓഫ് സൈഡ് വിളികള്‍ വിവാദമായ സാഹചര്യത്തില്‍ ഖത്തര്‍ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തുകള്‍ തന്നെ റഫറിമാര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കും. പ്രത്യേക സെന്‍സറുകള്‍ പന്തിലുണ്ട്. ഒരു കളിക്കാരന്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ഓഫ് സൈഡ് പൊസിഷനിലാണെങ്കില്‍ സെന്‍സറുകള്‍ അതിവേഗം ക്യാമറയില്‍ വിവരം കൈമാറും. ഇത് വീഡിയോ റഫറി വഴി മുഖ്യ റഫറിയിലെത്തും. സാങ്കേതികത വളര്‍ന്ന സാഹചര്യത്തില്‍ അതിനെ ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ റഫറിയെന്ന മനുഷ്യനായിരിക്കും കളിയെ നിയന്ത്രിക്കുകയെന്ന് കൊളീന വ്യക്തമാക്കി.

മാനുഷികമായ ഇടപെടലില്‍ ചിലപ്പോള്‍ തെറ്റുകള്‍ വരാം. അത് തിരുത്താന്‍ മാത്രമാണ് സാങ്കേതികതയെ ഉപയോഗപ്പെടുത്തുക. ഫിഫ നടത്തിയ സെമിനാറുകള്‍ ഫലപ്രദമായിരുന്നുവെന്ന് നെതര്‍ലന്‍ഡ്‌സുകാരനായ റഫറി ഡാനി മകാലി പറഞ്ഞു. 12-ാം വയസ് മുതല്‍ മല്‍സര നിയന്ത്രണമെന്ന ജോലി നിര്‍വഹിക്കുകയാണ് താനെന്ന് മക്കാലി പറഞ്ഞു. വലിയ മോഹമെന്നത് ലോകകപ്പ് മല്‍സരം നിയന്ത്രിക്കുക എന്നതായിരുന്നു. അതിന് കഴിയുന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ മക്കാലി വീഡിയോ അസി റഫറിയായിരുന്നെങ്കില്‍ ഖത്തറില്‍ അദ്ദേഹം മുഖ്യ റഫറിമാരില്‍ ഒരാളാണ്. ഇത്തവണ ആറ് വനിതകളുണ്ട് റഫറിമാരായി. അസി. റഫറിമാരായി കാരന്‍ ഡയസ് (മെക്‌സിക്കോ), നുസ ബാക് (ബ്രസീല്‍), കാതറിന്‍ നസ്ബ്യുട്ട് (അമേരിക്ക) റഫറിമാരായി സ്‌റ്റെഫാനി ഫ്രാപാര്‍ട്് (ഫ്രാന്‍സ്), സലീമ മുകന്‍സാഗ (റുവാണ്ട), യോഷിമി യമഷിത (ജപ്പാന്‍) എന്നിവരാണ് കളത്തില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍

ഉപരോധം ക്യൂബയുടെ ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതാണ് അവരുടെ വിലയിരുത്തല്‍.

Published

on

ഹവാന: ക്യൂബയ്ക്കെതിരായ അമേരിക്കന്‍ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ പ്രവര്‍ത്തക അലീന ഡൗഹാന്‍ ആവശ്യപ്പെട്ടു. ഉപരോധം ക്യൂബയുടെ ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതാണ് അവരുടെ വിലയിരുത്തല്‍.

ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ ക്ഷാമം, ഭക്ഷ്യക്ഷാമം, ഉയര്‍ന്ന പണപ്പെരുപ്പ്, വൈദ്യുതി തടസ്സങ്ങള്‍ തുടങ്ങി രാജ്യത്തെ ആകെ ജീവിത സാഹചര്യങ്ങള്‍ മോശമായിരിക്കുകയാണെന്നും ഇത് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെ കൂടുതല്‍ ബാധിക്കുന്നതുമാണെന്ന് അവര്‍ വ്യക്തമാക്കി.

1960 മുതല്‍ നിലവിലുള്ള യു.എസ്. ഉപരോധം ഒബാമ ഭരണകാലത്ത് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും, ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അത് വീണ്ടും ശക്തിപ്പെടുത്തി. ജോ ബൈഡന്‍ ഭരണകൂടവും അതേ നയം തുടരുകയാണ്. ഉപരോധത്തെ തുടര്‍ച്ചയായി 33-ാം വര്‍ഷവും ഐക്യരാഷ്ട്രസഭ പൊതുസഭ അപലപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.

അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.

മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്‌കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.

സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

india

നൈജീരിയയിലെ സ്‌കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

Published

on

അബുജ: നൈജീരിയ വീണ്ടും  സ്‌കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന്‍ ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്‌കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.

സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.

സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending