Connect with us

india

ചോദ്യങ്ങൾ ഉയരും; ഇത് പാകിസ്താനല്ല

Published

on

കെ.പി ജലീല്‍

ഓപറേഷന്‍ സിന്ദൂറി’ ന്റെ വന്‍വിജയത്തിനിടയിലും ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വലിയൊരു യുദ്ധത്തിലേക്ക്
കടക്കുന്നതില്‍നിന്ന് മോചിതമായതില്‍ ഭൂമിയിലെ സമാധാനകാംക്ഷികളെല്ലാം ആശ്വാസം കൊള്ളുകയാണിപ്പോള്‍. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ കണ്ണില്‍ ചോരയില്ലാത്ത കൂട്ടക്കൊലയെ അധിക്ഷേപിക്കാത്തവര്‍ അധികമുണ്ടാകില്ല. ലോകസമൂഹത്തിന്റെ അനുതാപവും പിന്തുണയും കൊല്ലപ്പെട്ടവരുടെ നിരപരാധികളായ കുടുംബങ്ങള്‍ക്ക് കോരിച്ചൊരിയുമ്പോഴും ഒരു പരമാധികാരരാഷ്ട്രമെന്നതിലൂപരി അവര്‍ക്ക് നിതി കിട്ടണമെന്നുള്ള വാഞ്ഛയോടെയാണ് മെയ് ഏഴിന് സംഭവത്തിന്റെ പതിനഞ്ചാം ദിവസമാണെങ്കിലും പാകിസ്താനിലെ ഭീകരതാവളങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ഇന്ത്യ തയ്യാറായത്. ലോകമാധ്യമങ്ങളെല്ലാം ഈ ആക്രമണത്തെ പരസ്യമായി തന്നെ ന്യായികരിക്കുകയാണുണ്ടായത്. പാകിസ്താന് സഹായവുമായെത്തുമെന്ന് കരുതപ്പെട്ടിരുന്ന ചൈന പോലും ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതികരിക്കാനോ പാകിസ്താനെ പിന്തുണക്കാനോ എത്തിയതുമില്ല. തുര്‍ക്കി മാത്രമാണ് പരസ്യമായി പാക്കിസ്താന് പിന്തുണയുമായെത്തിയതും യുദ്ധക്കപ്പല്‍ അയച്ചുകൊടുത്തതും. അതാകട്ടെ
മുസ്‌ലിം രാഷ്ട്രം എന്ന താല്‍പര്യത്താലുമായിരുന്നു. എന്നാല്‍ ഭീകരതയെ കുഴിച്ചുമൂടാനുറച്ചുതന്നെയാണ് ഇന്ത്യയുടെ സേനകള്‍, പ്രത്യേകിച്ചും വ്യോമസേന പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങളിലേക്ക് ആഞ്ഞടിച്ചതും നൂറോളം ഭീകരരെ കൊലപ്പെടുത്തിയതും, സ്വാഭാവികമായും ഇതിലൂടെ പാകിസ്താനിലെ അതിര്‍ത്തികടന്നുള്ള ആക്രമണം ഇല്ലാതാക്കുകയും ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാക് സൈന്യത്തെ പാഠം പഠിപ്പിക്കുകയുമായിരുന്നു ഇന്ത്യ. എന്നാല്‍ പിന്നീട് പാകിസ്താന്‍ സേന ചെയ്തത് പ്രതിക്ഷിക്കാത്ത ക്രൂരതകളായിരുന്നു. ഇന്ത്യയിലെ ജമ്മു മേഖലയിലേക്ക് ഡ്രോണുകളയച്ചും മിസൈലുകള്‍ വിട്ടും പതിനഞ്ചോളം പേരെയാണ് കൊലപ്പെടുത്തിയത്, യാതൊരു വിധത്തിലും ഇന്ത്യയുടെ തിരിച്ചടിക്ക് കാരണമാകാത്ത നിരപരാധികളെയാണ് പാകിസ്താന്‍ കൂട്ടക്കൊല നടത്തിയത്. ഇതാകട്ടെ കശ്മീര്‍ ജനതയോട് തങ്ങള്‍ക്ക് എന്നും അനുകമ്പയാണെന്നുള്ള പാക്കിസ്താന്റെ വീരവാദത്തിന്റെ മുഖമറനിക്കുന്ന നടപടിയുമായി. ഇന്ത്യയുടെ മറുപടി പിന്നീട് പാകിസ്താന്റെ തന്ത്രപ്രധാന മേഖലകളിലേക്കായി. ലാഹോറിലേക്കും രാജ്യത്തിന്റെ സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിക്കടുത്തുള്ള നൂര്‍ഖാന്‍ വ്യോമത്താവളത്തിലേക്കും വാണിജ്യനഗരമായ കറാച്ചിയിലേക്കും റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നുള്ള മിസൈലുകള്‍ പതിച്ചത് പാകിസ്താനെ സൈനികമായി മുട്ടുകുത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. തിര്‍ത്തും ജനവാസ മേഖലകളെ ഒഴിവാക്കിയായിരുന്നു ഇത് പാകിസ്താന് തന്ത്രപരമായ തിരിച്ചടിയായിരുന്നു ഇത്. ഇതോടെയാണ് മെയ് 9ന് പ്രശ്‌നത്തില്‍ നിന്നും അകലം പാലിച്ചിരുന്ന രാജ്യങ്ങള്‍ പ്രത്യേകിച്ചും അമേരിക്ക ഇരുരാജ്യങ്ങളുമായും ആശയ വിനിമയത്തിലേക്ക് നീങ്ങുന്നത്. ഇരുരാജ്യങ്ങള്‍ക്കും ആണവായുധം ഉണ്ടെന്നുള്ളതായിരുന്നു ഇതിന് മുഖ്യകാരണം.

ആവശ്യം വന്നാല്‍ ഇടപെടാം’ എന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രപും ‘അത് ഞങ്ങളുടെ വിഷയമല്ല’ എന്നുപറഞ്ഞ വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സും പതുക്കെ ചര്‍ച്ചകളിലേക്ക് കടന്നു. ലോകത്ത് ഏതൊരിടത്തും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുന്ന എന്തുണ്ടായാലും വിട്ടുനില്‍ക്കുന്ന പതിവല്ല അമേരിക്കന്‍ ഭരണാധികാരികള്‍ക്കുള്ളത്. വിശേഷിച്ചും റഷ്യ- യൂക്രൈന്‍ യുദ്ധം 24 മണിക്കൂറിനകം തിരക്കുമെന്ന് പറഞ്ഞയാളാണ് ട്രംപ്, അത് വെറുംവാക്കായി മാറുന്നതാണ് നാം കണ്ടത്. ഇസ്രാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ കാര്യത്തില്‍ സയണിസ്റ്റ് ചായ്വാണ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചതും. ഇതുകൊണ്ടൊക്കെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കാര്യങ്ങള്‍ തന്റെ പിടിയിലകപ്പെടണമെന്ന് ട്രംപിന് പതുക്കെയെങ്കിലും തോന്നിയത് സ്വാഭാവികം. പാകിസ്താന്റെ ഭാഗത്തുനിന്ന് എങ്ങനെയെങ്കിലും യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞു കിട്ടാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അവര്‍ ട്രംപിനെ സമീപിക്കുന്നത്. ഇതോ ഇന്ത്യാ സൈനികമേധാവികളുമായി സംഭാഷണത്തിന് അവര്‍ സന്നദ്ധമാകുകയായിരുന്നു.

ഈ സമയം ഇന്ത്യക്ക് ചില വീഴ്ചകള്‍ പറ്റിയെന്നത് കാണാതിരുന്നു കൂടാ. യുദ്ധത്തിന് തയ്യാറല്ലെങ്കിലും നയതന്ത്രപരമായി കാര്യങ്ങള്‍ വെട്ടിത്തുറന്നുപറ യാനോ പാക്കിസ്താനില്‍നിന്ന് ഭാവിയില്‍ ഭീകരാക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങാനോ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. പാക്കിസ്താനെ യും ഇന്ത്യയെയും താന്‍ വെടിനിര്‍ത്ത വിന് നിര്‍ബന്ധിതമാക്കിയെന്ന് പരസ്യമായി ആദ്യം തന്നെ പ്രഖ്യാപിക്കാനാണ് ട്രംപ് തയ്യാറായത്. തീര്‍ച്ചയായും ഇന്ത്യയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ എന്തുകൊണ്ട് ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് ഒരൊത്തുതീര്‍പ്പിന് അമേരിക്കയെ മോദി ഭരണകൂടം അനുവദിച്ചു എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഈ വിവാദം കത്തിനില്‍ക്കുന്നിടെ തന്നെയാണ് കശ്മീര്‍ വിഷയംകൂടി ട്രംപ് ഉയര്‍ത്തിവിട്ടത്. സിംല കരാര്‍ പ്രകാരം കശ്മീര്‍ പ്രശ്‌നം പാകിസ്താനുമായി മാത്രമേ ചര്‍ച്ച ചെയ്യുവെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യാ സര്‍ക്കാര്‍ അമേരിക്കയെയും ട്രംപിനെയും മൂന്നാം ഇടപെടലിന് അവസരമൊരുക്കിയത്. ബി.ജെ.പി നേതാവായിരുന്ന എ.ബി വാജ്പേയി പോലും ഇതിന് മുമ്പ് സമ്മതിക്കാതിരുന്നത് ഓര്‍ത്താല്‍ മോദിയുടെ ഇക്കാര്യത്തിലെ വിഴ്ച്ച വ്യക്തമാകും. ചോരയും ജലവും ഒരുമിച്ചൊഴുകില്ലെന്ന് ആണയിടുമ്പോഴും മോദിക്ക് എന്തുകൊണ്ട് തന്റെ ‘ഫ്രണ്ടായ ട്രംപിനോട് നേരിട്ടോ കഴിഞ്ഞ ദിവസത്തെ ദേശീയ പ്രഭാഷണത്തിലൂടെ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനായില്ല എന്നത് ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തിനിടയിലും മോദി ഭരണകൂടത്തിന്റെ മേലുള്ള കറയായി അവശേഷിക്കുന്നു. കഴിഞ്ഞ ദിവസം വീണ്ടും താന്‍ വ്യാപാരം നിര്‍ത്തിവെക്കുമെന്ന് പറഞ്ഞാണ് ഇരുരാജ്യങ്ങളെയും വെടിനിര്‍ത്തലിലേക്കെത്തിച്ചതെന്ന് ആവര്‍ത്തിക്കാനും ട്രംപിന് ധൈര്യം വന്നത് മോദിയോട് അദ്ദേഹത്തിനുള്ള അവമതിപ്പാണ് തെളിയിക്കുന്നത്.

കോണ്‍ഗ്രസും മറ്റും ആവശ്യപ്പെടുന്നതു പോലെ ഇക്കാര്യങ്ങളുടെ നിജസ്ഥിതി പാര്‍ലമെന്റിന്റെ വിശേഷസമ്മേളനം വിളിച്ചുകൂട്ടി രാജ്യത്തെ ജനപ്രതിനിധികളോടും അതുവഴി ജനതയോടും വിശദികരിക്കാനുള്ള ബാധ്യത തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരിനുണ്ട്. പുല്‍വാമയില്‍ അമ്പതോളം അര്‍ധസൈനികരുടെ കൂട്ടക്കൊലക്ക് ഇടവരുത്തിയത് മോദിയാണെന്ന് പറഞ്ഞത് അദ്ദേഹം തന്നെ നിയമിച്ച മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണറാണ്, ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നമ്മുടെ ഭൂമി കയ്യേറിയെന്നതിനെ കുറിച്ച് ഇന്നും മോദി പരസ്യമായൊരു വാചകം പോലും ഉരുവിട്ടിട്ടില്ല. ഓപറേഷന്‍ സിന്ദുറിന്റെ സമയത്ത് പോലും വാര്‍ത്താസമ്മേളനത്തിനോ ദേശിയ പ്രഭാഷണത്തിനോ തയാറാകാതെ സൈനികമേധാവികളുമായുള്ള ഫോട്ടോ പങ്കുവെക്കുകയായിരുന്നു പ്രധാനമന്ത്രിയെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നു. ജനാധിപത്യ രാജ്യത്ത് രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ജീവനും സ്വത്തും പോലും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഒരു ഭരണകൂടത്തിന്റെയും അതിലെ ഭരണാധികാരികളുടെയും സുതാര്യത ജനത്തിന് ബോധ്യമാകേണ്ടത്. സൈനികശേഷിയില്‍ ലോകത്ത് 120 സ്ഥാനത്തുള്ള പാകിസ്താനെ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് നിഷ്പ്രയാസം പരാജയപ്പെടുത്താവുന്നതേയുള്ളു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്നേവരെ നടന്ന നാലു യുദ്ധങ്ങളിലും ഭംഗിയായി നിര്‍വഹിച്ചിട്ടുമുണ്ട്. യുദ്ധം ചെയ്യേണ്ടതും രാജ്യത്തിന്റെ ഭൂമി സംരക്ഷിക്കേണ്ടതും ദേശസ്‌നേഹത്താല്‍ പ്രചോദിതരായ ഓരോ സൈനികനുമാണ്. അതിനായി അവര്‍ക്ക് ജനങ്ങള്‍ നികുതി നല്‍കി ആയുധങ്ങള്‍ വാങ്ങിനല്‍കുന്നുമുണ്ട്. എന്നാല്‍ ഭരണാധികാരികളുടെ കടമ ജനതക്ക് സുരക്ഷിത ബോധം ഉറപ്പുവരുത്തുകയും രാജ്യത്തിന്റെ യശസ്സ് ലോകജനതക്ക് മുന്നില്‍ വാനോളം ഉയര്‍ത്തിപ്പിടിക്കുകയുമാണ്. അതുണ്ടായോ എന്ന ചോദ്യം, ഓപ്പറേഷന്‍ സിന്ദൂര്‍ ഘട്ടത്തില്‍ ഭരണകൂടത്തിന് അപരിമേയമായ പിന്തുണ നല്‍കിയ പ്രതിപക്ഷത്തില്‍ നിന്നും പൗരന്മാരില്‍നിന്നും ഉയരുന്നത് ഒട്ടും തടുക്കാവുന്നതല്ല. ജനത്തിന് മുന്നില്‍ ഉയര്‍ന്നിരിക്കുന്ന, മോദിസര്‍ക്കാര്‍ ഉത്തരം തരേണ്ട ചോദ്യങ്ങള്‍ ഇവയാണ്:

1.എന്തുകൊണ്ട്. എങ്ങനെ അതിര്‍ത്തികടന്ന് ഭീകരര്‍ കശ്മീരിലെത്തി നിരപരാധികളായ ടൂറി സ്റ്റുകളെ കൂട്ടക്കൊല നടത്തി. 2. പൊലി സുകാര്‍പോലും പ്രതികളെ പെട്ടെന്ന് പിടികൂടുന്ന ഇക്കാലത്ത് രാജ്യത്തെ ഞെട്ടിച്ച വലിയൊരു കൂട്ടക്കൊലയുടെ പ്രതികളായ ഭീകരരെ 21 ദിവസം കഴിഞ്ഞിട്ടും പിടികൂടാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല
3. പാക് അധീന ക ശമിനെ കീഴടക്കുമെന്ന് ആണയിടുന്ന അമിത് ഷായ്ക്കും ബി.ജെ.പിഭരണക ക്ഷിക്കാര്‍ക്കും ഇപ്പോഴെന്തുകൊണ്ട് അക്കാര്യം പറയാനാകുന്നില്ല
4. വെടി നിര്‍ത്തലുണ്ടായെങ്കില്‍ പാകിസ്താന്റെ നിരന്തരമായി തടരുന്ന ഡ്രോണ്‍ ആക്രമണങ്ങളെന്ത് കൊണ്ട്
ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും താനാണ് വെടിനിര്‍ത്തിച്ചതെന്ന് പറയുന്നതും കശ്മീര്‍ വിഷയത്തില്‍ മാധ്യസ്ഥ്യം
വഹിക്കാമെന്ന് പറയുന്നതും ഭരണകൂടപരാ ജയമല്ലേ.
5.അതിര്‍ത്തി കടന്നുള്ള ഭികരാക്രമണം ഇനിയുണ്ടാവില്ലെന്ന് പാകിസ്താനില്‍നിന്നോ ട്രംപില്‍നിന്നോ വല്ല ഉറപ്പും കിട്ടിയോ
6. ഹഫീസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം എന്നിവര്‍ പാകിസ് താനിലുണ്ടെങ്കില്‍ അവരെ വിട്ടുകിട്ടാന്‍ എന്തുകൊണ്ട് ഇപ്പോഴും കഴിയു ന്നില്ല. ചോദ്യങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. നമ്മുടെ വിദേശകാ ര്യസെക്രട്ടറി വിക്രം മിസ്രി മറുപടി പറഞ്ഞതുപോലെ, പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ ഇത് പാകിസ്താനല്ല!

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

Published

on

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

Continue Reading

india

സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍

വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.

Published

on

ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്‌സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോഡ്‌വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്‌പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്‌സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്‌സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്‌മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്‍. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്‌മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Trending