Connect with us

kerala

സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള്‍ വര്‍ദ്ധിക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 13 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. മെയ്, ജൂണ്‍ മാസങ്ങളിലായി പത്ത് പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രില്‍ 10 വരെ മൂന്നു പേര്‍ മരിച്ചു. ജൂണ്‍ മാസത്തില്‍ മൂന്നുപേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതില്‍ ചില മരണങ്ങള്‍ പേവിഷബാധ വിരുദ്ധ വാക്‌സിന്‍ എടുത്ത ശേഷമാണെന്നതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. പേവിഷബാധയ്‌ക്കെതിരായ വാക്‌സിനെടുത്ത ശേഷമാണ് ശ്രീലക്ഷ്മിയുടെ മരണമെന്നത് വിവാദമായിട്ടുണ്ട്. വാക്‌സിന്റെ കാര്യക്ഷമതയും അത് കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ പേവിഷബാധയ്‌ക്കെതിരെ നല്‍കിവരുന്ന വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. വാക്‌സിന്‍ സ്റ്റോറേജ്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയെക്കുറിച്ച് വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. വാക്‌സിനെടുത്താലും പ്രതിരോധം ഉണ്ടാകാന്‍ ഒരാഴ്ച്ച വരെ സമയമെടുക്കും. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ എല്ലാ ആശുപത്രികളും നല്‍കുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച സമയം എടുക്കുമെന്നതിനാല്‍ വൈറസിനെ നിഷ്‌ക്രിയമാക്കാന്‍ ഐഡിആര്‍വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്. ഇവ എല്ലാ ആശുപത്രികളും നല്‍കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

kerala

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Published

on

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

Continue Reading

kerala

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Published

on

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.

കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന് അത് തിരിച്ചടിയാവുകയും ചെയ്തു.

Continue Reading

Trending