gulf
റഹീമിന്‍റെ കേസ് വീണ്ടും മാറ്റിവെച്ചു, ജാമ്യ ഹരജിയും പരിഗണിച്ചില്ല
ഇത് ഗവർണറേറ്റിന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരുന്നു. ഇത് ഗവർണറേറ്റിന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഇവ ലഭ്യമായാൽ മാത്രമാകും തുടർനടപടികൾ എന്ന് കോടതിയിൽ നിന്ന് വിവരം ലഭിച്ചതായി റഹീം നിയമസഹായ സമിതി അറിയിച്ചു. മോചനം വൈകുന്നതിനാൽ റഹീമിനെ താൽക്കാലികമായി ജാമ്യത്തിൽ ഇറക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിലും തീരുമാനമായിട്ടില്ല.
gulf
മുസ്ലിം പിന്നാക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം വിലമതിക്കാനാവത്തത്; ജിദ്ദ കെഎംസിസി
രാജ്യ തലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉത്ഘാടനത്തോടനുബന്ധിച്ചു സന്തോഷം പങ്കിടാന്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഒരുമിച്ച് കൂടിയ കെഎംസിസി പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം രൂപപ്പെടുത്തി ഇന്ത്യയിലെ മുസ്ലിം പിന്നാക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം ഇന്നത്തെ രാജ്യത്തെ പ്രത്യാക പരിതസ്ഥിതിയില്‍ ഓര്‍ത്തെടുക്കുമ്പോള്‍ വിലമതിക്കാനാവത്തതാണെന്ന് പ്രമുഖ പണ്ഡിതനും എസ്എംഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ആര്‍വി കുട്ടിഹസന്‍ ദാരിമി അഭിപ്രായപ്പെട്ടു.
രാജ്യ തലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉത്ഘാടനത്തോടനുബന്ധിച്ചു സന്തോഷം പങ്കിടാന്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഒരുമിച്ച് കൂടിയ കെഎംസിസി പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്രാനന്തര ഇന്ത്യയിലെ മുസ്ലിംകളാതി പിന്നാക്ക സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തി ഇന്ത്യ രാജ്യത്തെ പിന്നാക്ക സമൂഹത്തിന്റെ ശബ്ദമായി കഴിഞ്ഞ 70 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രാജ്യത്തെ ഒറ്റികൊടുക്കാനോ, വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കോ നേതൃത്വം കൊടുക്കാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ചു മുസ്ലിം സമൂഹത്തെ ജനാതിപത്യ മതേതര പക്ഷത്തോടൊപ്പം നടത്തി പിന്നാക്ക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിലും അര്‍ഹമായവ നേടിയെടുക്കുന്നതിലും വിജയിച്ചു വെന്നും, ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യപ്പെട്ട ഖാഇദെ മില്ലത്ത് സെന്റര്‍ രാജ്യത്ത് സംഘടനയുടെ ആവശ്യകതയും വളര്‍ച്ചയും വിളിച്ചോതുന്നുവെന്നും തുടര്‍ന്ന് സംസാരിച്ച ജംഷീറലി ഹുദവി പറഞ്ഞൂ. നിലവിലെ രാജ്യത്തെ മുസ്ലിം സമൂഹത്തെ പാര്‍ശ്വവത്കരിച്ചുള്ള സംഘ് പരിവാര്‍ ശക്തികളോട് ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ചു ജനാതിപത്യ മാര്‍ഗത്തില്‍ പോരാടുന്നതിന് സംഘടനക്ക് പുതിയ ആസ്ഥാന മന്ദിരം സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സികെഎ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.പി മുസ്തഫ സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ , ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു.
gulf
വിമാനാപകടത്തിന് ശേഷം 5 വര്‍ഷം: സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് തിരിച്ചെത്തും
കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്.

കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്. അഞ്ച് വര്‍ഷം മുന്‍പ് വിമാനാപകടത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ സൗദി എയര്‍ലൈന്‍സ്, ഒക്ടോബര്‍ 27 മുതല്‍ റിയാദ്‌കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തിയാല്‍ ഹജ് സര്‍വീസിനുള്ള ടെന്‍ഡറിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വര്‍ഷമായി കരിപ്പൂരില്‍ നിന്നുള്ള ഹജ് സര്‍വീസിന് ടെന്‍ഡറില്‍ പങ്കെടുത്തത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായിരുന്നു. ഇതു കാരണം, കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയ്ക്ക് 40,000 രൂപ അധികമായി വന്നിരുന്നു.
വലിയ വിമാനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതാണ് കരിപ്പൂരിലെ പ്രധാന പ്രശ്‌നം. എന്നാല്‍ കരാറുപ്രകാരം ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികള്‍ക്കേ ഹജ് സര്‍വീസ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ വലിയ വിമാനങ്ങളുമായി സര്‍വീസ് നടത്തിയിരുന്ന സൗദി എയര്‍ലൈന്‍സ്, ഇപ്പോള്‍ ഏകദേശം 200 യാത്രക്കാരെ കൊണ്ടുപോകാനാകുന്ന എയര്‍ബസ് 321 ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിരക്ക് കൂടിയതുകൊണ്ട് ഇത്തവണ ഭൂരിപക്ഷം തീര്‍ത്ഥാടകര്‍ കരിപ്പൂരിനെ ഒഴിവാക്കിയിട്ടുണ്ട്. അവസരം ലഭിച്ചവരില്‍ വെറും 636 പേര്‍ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുമെങ്കില്‍ നിരക്ക് കുറയാനാണ് സാധ്യത.
തീയതി നീട്ടണമെന്ന് ഹജ് കമ്മിറ്റി
കരിപ്പൂര്‍ വഴി ഹജ് പോകാന്‍ തെരഞ്ഞെടുത്തവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ അടയ്ക്കേണ്ട അവസാന തീയതി ഇന്നാണ്. ഇത് നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി, കേന്ദ്ര ഹജ് കമ്മിറ്റിക്ക് കത്ത് അയച്ചിട്ടുണ്ട്.
gulf
ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്‌ട്രേഷന്‍ ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍
ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും.

-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala1 day ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala3 days ago
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം
-
kerala3 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള അക്രമം; ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി
-
Film3 days ago
ഓണം മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ കൊണ്ടുപോകുമോ?; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്
-
kerala3 days ago
വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍