GULF
റഹീമിന്റെ മോചന ശ്രമം ഊർജിതം പ്രോസിക്യൂഷനിൽ നിന്ന് ഫയൽ കോടതിയിലേക്കയച്ചു
പ്രോസിക്യൂഷൻ വിഭാഗത്തിലുണ്ടായിരുന്ന ഫയൽ ഞായറാഴ്ച്ച തന്നെ കോടതിയിലേക്ക് അയച്ചതായി അധികൃതർ അബ്ദുറഹീമിന്റെ വക്കീൽ അബുഫൈസലിനെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനെയും ഇന്നലെ അറിയിക്കുകയായിരുന്നു

അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : റിയാദിൽ ജയിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു. ഏറെ വൈകാതെ നടപടികൾ പൂർത്തീകരിച്ച് റഹീമിനെ കാത്തിരിക്കുന്ന ഉമ്മയുടെ പക്കൽ എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോ ഓർഡിനേറ്റർ ഹസ്സൻ ഹർഷദ് ഫറോക്ക് എന്നിവർ പറഞ്ഞു.
പ്രോസിക്യൂഷൻ വിഭാഗത്തിലുണ്ടായിരുന്ന ഫയൽ ഞായറാഴ്ച്ച തന്നെ കോടതിയിലേക്ക് അയച്ചതായി അധികൃതർ അബ്ദുറഹീമിന്റെ വക്കീൽ അബുഫൈസലിനെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനെയും ഇന്നലെ അറിയിക്കുകയായിരുന്നു. കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇന്ത്യൻ എംബസ്സിയും ജാഗ്രതയോടെ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും രാജ്യസഭാ അംഗം അഡ്വ.ഹാരിസ് ബീരാനെയും സമിതി നേതാക്കളെയും അറിയിച്ചിരുന്നു.
ജൂലൈ രണ്ടിന് വധ ശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള വിധി വന്നതിന് ശേഷം നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യൻ എംബസിയും സമിതിയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും വക്കീൽ അബു ഫൈസലും. ദിയാധനമായ പതിനഞ്ച് മില്യൺ സഊദി റിയാൽ മരണപ്പെട്ട അനസ് ഷഹരിയുടെ കുടുംബത്തിന് കോടതി മുഖേന കൈമാറി കുടുംബാംഗങ്ങൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചതോടെയാണ് വധ ശിക്ഷ റദ്ദ് ചെയ്തത്. കേസിലെ സ്വകാര്യ അവകാശങ്ങളിൽ പെട്ട ഈ ദൗത്യം പൂർത്തിയായതോടെ പിന്നീട് മറ്റു പൊതു അവകാശങ്ങളുടെ മേലുള്ള നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയായിരുന്നു.
പൊതു അവകാശങ്ങളുടെ മേൽ റഹീമിന്റെ പേരിൽ മറ്റു കുറ്റങ്ങളൊന്നും ഇല്ലെന്ന സത്യവാങ് മൂലമാണ് പ്രോസിക്യൂഷൻ കോടതിയിലേക്ക് അയച്ചിട്ടുള്ളത് . ലഭ്യമാകുന്ന മുറക്ക് കോടതി ഇത് പരിഗണിച്ച് മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള ബാക്കി നടപടിക്രമങ്ങളും പൂർത്തിയാക്കണം. കോടതി മോചന ഉത്തരവ് പുറപ്പെടുവിച്ചാൽ ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ജവാസാത്ത് (പാസ്സ്‌പോർട്ട് വിഭാഗം) ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി യാത്ര രേഖ നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകുമെന്ന് പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ പറഞ്ഞു.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
-
film17 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ