kerala
കോണ്‍ഗ്രസ് നേതാവ് സി.കെ ശ്രീധരന് കോണ്‍ഗ്രസ് വിടുന്നതുകൊണ്ട് ആര്‍ക്കും ഗുണമില്ലെന്ന്
എല്ലാ സ്നേഹാദരങ്ങളും സൗഹൃദവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ.അഡ്വക്കേറ്റ് സി കെ ശ്രീധരന് സിപിഎമ്മില്‍ ചേര്‍ന്നതുകൊണ്ട് അദ്ദേഹത്തിന് ഒരുപ്രയോജനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
കോണ്‍ഗ്രസ് നേതാവ് അഡ്വ.സി.കെ ശ്രീധരന് കോണ്‍ഗ്രസ് വിടുന്നതുകൊണ്ട് അദ്ദേഹത്തിനോ സി.പി.എമ്മിനോ പ്രയോജനമുണ്ടാകില്ലെന്ന് .ചന്ദ്രിക മുന്ബ്യൂറോചീഫും എഴുത്തുകാരനുമായ റഹ്മാന് തായലങ്ങാടിയുടേതാണ് സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റിലെ അഭിപ്രായപ്രകടനം.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അഡ്വ. സി കെ ശ്രീധരന് കോണ്‍ഗ്രസ് വിടുമ്പോള്‍…..
അഡ്വ.സി കെ ശ്രീധരന് എനിക്ക് ജേഷ്ഠതുല്യനെന്നോ ആത്മമിത്രമെന്നോ പറഞ്ഞാല്‍ പൂര്‍ണ്ണമാവില്ല. അതുക്കും മേലെയായിരുന്നു. ഒരു നാലര പതിറ്റാണ്ടിന്റെ സൗഹൃദമുണ്ട്.ശ്രീധരേട്ടന്റെ’ ജീവിതം നിയമം നിലപാടുകള്‍’ എഴുതിക്കൊണ്ടിരിക്കെ ഒരിക്കല്‍ എന്നെ വിളിച്ചിരുന്നു. ചില പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍.ലീഡര്‍ കെ കരുണാകരന്റെ ഏറ്റവും പ്രിയപ്പെട്ട വരില്‍ ഒരാളായിരുന്നു ശ്രീധരേട്ടന്.കെ കരുണാകരനെതിരെ അത്യന്തം ഗൗരവമായ ഒരു കേസ് വന്നപ്പോള്‍ അഭ്യുദയകാംക്ഷികള്‍ സുപ്രീം കോടതിയിലെ ഒന്നെണീറ്റുനില്‍ക്കാന്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പേരുകേട്ട വലിയ അഡ്വക്കേറ്റ് മാരുടെ പേര് നിര്‍ദ്ദേശിച്ചു. ലീഡര്‍ ഒന്ന് കണ്ണിറുക്കി പിന്നെ പറഞ്ഞു വക്കീല്‍ സി കെ ശ്രീധരന് മതിയെന്ന്.
അഡ്വക്കേറ്റ് ഷുക്കൂര്‍ എല്‍എല്‍ബി കഴിഞ്ഞ് ഇനിയെന്ത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒട്ടും ആലോചിക്കാതെ പറഞ്ഞതും ‘സി കെ ശ്രീധരന്റെ ജൂനിയര്‍ ആയി തുടങ്ങുക’ എന്നായിരുന്നു. ഷുക്കൂര്‍ നേരത്തെ സിപിഎമ്മില്‍ പോയി. അത് എന്തിനാണെന്ന് ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല.
അഡ്വ. സി കെ ശ്രീധരന് കെപിസിസി വൈസ് പ്രസിഡണ്ടായിരുന്നു. ഡിസിസി പ്രസിഡണ്ടായിരുന്നു. നിയമസഭയിലേക്ക് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടും ഉണ്ട്.
സി കെ ശ്രീധരന്റെ പത്രസമ്മേളനം ഞാന്‍ ശ്രദ്ധിച്ചു. അതില്‍ പറയുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കകത്ത് ശക്തമായി നിന്ന് തിരുത്തേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
എല്ലാ സ്നേഹാദരങ്ങളും സൗഹൃദവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ.അഡ്വക്കേറ്റ് സി കെ ശ്രീധരന് സിപിഎമ്മില്‍ ചേര്‍ന്നതുകൊണ്ട് അദ്ദേഹത്തിന് ഒരുപ്രയോജനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇനി സിപിഎമ്മിനോ സമൂഹത്തിനോ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്നും തോന്നുന്നില്ല. ആകെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരേ ഒരു പ്രയോജനം, സിപിഎമ്മിന് ഇതാ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരുനേതാവ് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നു എന്ന് പറയാം. അത്രതന്നെ…..
പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.
അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന് യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.
അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങി.
റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

