ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി സ്വന്തം ചുമതല നിറവേറ്റാന്‍ തയാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മണ്ണ് കയ്യടക്കി മാസങ്ങളായിട്ടും മോദി ഒന്നും ചെയ്യുന്നില്ല. കര്‍ഷകസമരത്തെ നേരിട്ട രീതി ആഗോള തലത്തില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകരെ ഭയപ്പെടുത്തുന്നു. സര്‍ക്കാര്‍ എന്തിനാണ് കര്‍ഷകര്‍ക്കുചുറ്റും കോട്ട കെട്ടുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്കാണ് ശ്രമിക്കേണ്ടത്. പത്തോ പതിനഞ്ചോ വ്യക്തികളിലേക്ക് എല്ലാപണവും വരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്നും രാഹുല്‍ കുറ്റപ്പെടുത്തി.