india
രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസിന്റെ അതിക്രമം; കഴുത്തിന് പിടിച്ചു, തള്ളി നിലത്ത് വീഴ്ത്തി,പരിക്ക്-ദൃശ്യങ്ങള്‍ കാണാം
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ പെണ്‍കുട്ടിയുടെ വീടിലേക്ക് ഒറ്റക്ക് നടന്നു പോകാനായിരുന്നു രാഹുലിന്റെ ശ്രമം. എന്നാല്‍ രാഹുല്‍ ഗാന്ധിയെ റോഡില്‍ തടഞ്ഞ യുപി പൊലീസ് കോണ്‍ഗ്രസ് നേതാവിനെ ബലം പ്രയോഗിച്ച് കീഴടക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് കുതറി നീങ്ങിയ രാഹുലിനെ മര്‍ദ്ദിച്ച പൊലീസ് കഴുത്തിന് പിടിച്ചുതള്ളി.

ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തു വിട്ടയിച്ചു. ഡല്‍ഹിയില്‍ നിന്നും കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞെങ്കിലും പദയാത്രയാരംഭിച്ച ഇരുവരേയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇരു നേതാക്കളേയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, കസ്റ്റഡിയിലെടുക്കെ യുപി പൊലീസ് നടത്തിയ അതിക്രമത്തില്‍ നിലത്തുവീണ രാഹുല്‍ ഗാന്ധിക്ക് സാരമായ പരിക്കേറ്റതായി റിപ്പോര്‍ട്ട്.
വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടയുകയായിരുന്നു.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ പെണ്‍കുട്ടിയുടെ വീടിലേക്ക് ഒറ്റക്ക് നടന്നു പോകാനായിരുന്നു രാഹുലിന്റെ ശ്രമം. എന്നാല്‍ സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാനും രാഹുലിനെ തടയാനുണാണ് ആദിത്യനാഥ് സര്‍ക്കാറിന്റെ പൊലീസ് ഉത്തരവിട്ടത്.
രാഹുല്‍ ഗാന്ധിയെ റോഡില്‍ തടഞ്ഞ യുപി പൊലീസ് കോണ്‍ഗ്രസ് നേതാവിനെ ബലം പ്രയോഗിച്ച് കീഴടക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് കുതറി നീങ്ങിയ രാഹുലിനെ മര്‍ദ്ദിച്ച പൊലീസ് കഴുത്തിന് പിടിച്ചുതള്ളി.
പൊലീസിന്റെ മര്‍ദ്ദനത്തില്‍ താഴെവീണ രാഹുല്‍ ഗാന്ധിയുടെ മുഖം നിലത്തിടിച്ചു. യുപി പൊലീസിന്റെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#BreakingNews : #HathrasGangrape पीड़िता के परिवार से मिलने जा रहे @INCIndia नेता @RahulGandhi को यूपी पुलिस ने गिरफ्तार किया
पल-पल के अपडेट के लिए लिंक पर क्लिक करेंhttps://t.co/RTgjx7l2b4 pic.twitter.com/3tC7mU5EIu
— ABP News (@ABPNews) October 1, 2020
അതേസമയം, യോഗി പൊലീസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. പോലീസ് തന്നെ തള്ളി നിലത്തിട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നിരോധനാജ്ഞ ഉയര്‍ത്തിക്കാട്ടി യോഗി സര്‍ക്കാറിന് തന്നെ തടയാവില്ലെന്നും കൂട്ടം ചേരുന്നതാണ് പ്രശ്നമെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്നാല്‍ ഇതിന് പിന്നാലെ രാഹുലിനേയും പ്രിയങ്കയേയും യുപി പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില് കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില് ചികിത്സയിലായിരുന്നയാള് മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള് വര്ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്ക്കെതിരെ ബുള്ഡോസര് രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള് തകര്ത്തു
-
india3 days ago
മുന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ് ബര്ള തൃണമൂല് കോണ്ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്എക്കെതിരെ പരാതി
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്ത്ഥ്യമാക്കണം; മുസ്ലിംലീഗ്