Culture

സംഘ്പരിവാറിന്റെ അജണ്ടകള്‍ക്കെതിരെ; മല്‍സരം സിപിഎമ്മിനെതിരല്ലെന്ന് രാഹുല്‍ ഗാന്ധി

By chandrika

April 04, 2019

വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വരുന്നെന്ന റപ്പോര്‍ട്ട് വന്നത് മുതല്‍ നിരന്തര വിമര്‍ശനവുമായി രംഗത്തുവെന്ന് സിപിഎമ്മിന് സ്‌നേഹത്തിന്റെ മറുപടിയുമായി രാഹുല്‍ ഗാന്ധി. സംഘ്പരിവാറിന്റെ അജണ്ടകള്‍ക്കെതിരെ ഇന്ത്യ ഒന്നാണെന്ന് സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നും മല്‍സരം സിപിഎമ്മിനെതിരല്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സിപിഎമ്മിന്റെ നിരന്തര വിമര്‍ശനങ്ങള്‍ക്ക് സ്‌നേഹത്തോടെയായിരുന്നു കോണ്ഗ്രസ് അധ്യക്ഷന്റെ മറുപടി. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം പോരാട്ടത്തിലാണ്. അത് തുടര്‍ന്നേ പറ്റൂ. എന്നാല്‍ എനിക്ക് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്. സിപിഎം എനിക്കെതിരാണെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ സിപിഎമ്മിന്റെ വിമര്‍ശനങ്ങളെ ഞാന്‍ സന്തോഷത്തോടെ നേടിടും. അവരുടെ വിമര്‍ശനങ്ങള്‍ക്കെതിരെ തിരിച്ച് എന്റെ പ്രചാരണത്തില്‍ ഒരു വാക്ക് പോലും ഞാന്‍ പറയില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലെ തന്റെ മല്‍സരം. ദക്ഷിണ ഇന്ത്യ ഒറ്റപ്പെട്ടെന്ന ഒരു പ്രതീതിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.