ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വീണ്ടും വയനാട്ടിലെത്തുന്നു. രാഹുല്‍ ഗാന്ധി ഈ മാസം 17-നും പ്രിയങ്ക 20, 21 തിയ്യതികളിലും വയനാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 16-ന് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ആലപ്പുഴ, പത്തനംതിട്ട, പത്തനാപുരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന് ശേഷമായിരിക്കും രാഹുല്‍ വയനാട്ടിലെത്തുക.

കല്‍പ്പറ്റയില്‍ റോഡ് ഷോ നടന്നതിനാല്‍ വയനാട് മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളിലായിരിക്കും രാഹുല്‍ പരിപാടികളില്‍ പങ്കെടുക്കുക. മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും രാഹുലിനെ എത്തിക്കും. മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും തിരുവമ്പാടിയിലും രാഹുല്‍ എത്തുമെന്നാണ് വിവരം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, നവജ്യോത് സിംഗ് സിദ്ദു, ഖുഷ്ബു തുടങ്ങിയവരും വയനാട്ടിലെത്തും.