Connect with us

kerala

ഭാരത് ജോഡോയാത്ര എതിരാളികളെ ഞെട്ടിച്ചെന്ന് ശശി തരൂര്‍

അതേ സമയം തെരഞ്ഞെടുപ്പ് വിജയവും പ്രധാനമാണെന്ന് തരൂര്‍ ഒരു പത്രത്തിലെ ലേഖനത്തില്‍ പറഞ്ഞു.

Published

on

കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര എതിരാളികളെ ഞെട്ടിച്ചെന്ന് ശശി തരൂര്‍ എം.പി . അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമില്ല ,ഇടയ്ക്ക് വിദേശത്ത് പോകുന്നു എന്നൊക്കെയായിരുന്നു വിമര്‍ശനം. എന്നാല്‍ ഭാരത് ജോഡോ യാത്ര അതിനെയെല്ലാം നിഷ്പ്രഭമാക്കി. തികഞ്ഞ നിശ്ചയദാര്‍ഢ്യമാണ് യാത്രയില്‍ കാണുന്നത്. വലിയ സന്ദേശമാണത് നല്‍കുന്നത്. ഹിന്ദു ,ഹിന്ദി ,ഹിന്ദുസ്ഥാന്‍ എന്ന ബി.ജെ.പി അജണ്ടയെ തടുക്കാന്‍ ഏകോദര സാഹോദര്യമാണ് രാഹുല്‍ ഉയര്‍ത്തുന്നത്.

അതേ സമയം തെരഞ്ഞെടുപ്പ് വിജയവും പ്രധാനമാണെന്ന് തരൂര്‍ ഒരു പത്രത്തിലെ ലേഖനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ഒരു തെര. പ്രചാരണ യോഗത്തില്‍ രാഹുല്‍ പങ്കെടുത്തെങ്കിലും പാര്‍ട്ടി അവിടെ മൂന്നാം സ്ഥാനത്തായി. ഹിന്ദുത്വം അല്ലാത്ത വിഷയങ്ങള്‍ കാരണം കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നവരെ തിരികെ ക്കൊണ്ടുവരികയാണ് വേണ്ടതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.

 

kerala

ബംഗളുരു മംഗലാപുരം റൂട്ടില്‍ ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.

Published

on

ബംഗളുരു മംഗലാപുരം റൂട്ടില്‍ ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.

എസ്എംവിടി മംഗലാപുരം സ്‌റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3.50 നാണ് പുറപ്പെടുക. കോഴിക്കോട് പാലക്കാട് ഈറോഡ് വഴിയാണ് സര്‍വീസ്. നാളെ രാവിലെ എട്ടുമണി മുതല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

Continue Reading

kerala

കോഴിക്കോട് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലടച്ച് വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസ്

നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

Published

on

കോഴിക്കോട് നരിക്കുനിയില്‍ വയലില്‍ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയതിന് വീട്ടുടമസ്ഥനെതിരെ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ 2 പട്ടികയില്‍ പെടുന്നതാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന മോതിരത്തത്തകള്‍. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളര്‍ത്തുന്നത് ഏഴു വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും

പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും.

Published

on

താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടുമെന്ന് ഉത്തരവ്. മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് വാഹനങ്ങള്‍ കടത്തി വിടുന്നത് നിരോധിച്ചത്. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കലക്ടറുടെ യോഗത്തില്‍ തീരുമാനിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

Continue Reading

Trending