Connect with us

kerala

കത്ത് വിവാദം ; വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു

മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

Published

on

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മേയറുടെ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താനായില്ല, മേയര്‍ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തില്‍ ഒപ്പിട്ട ദിവസം മേയര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാല്‍ മാത്രമേ അഴിമതി നിരോധനത്തിന്റെ പരിധിയിലേക്ക് അന്വേഷണം നിലനില്‍ക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്.

അത് കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഈ വിഷയങ്ങള്‍ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവിനെയും ഒഴിവാക്കി കുറ്റപത്രം

മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

Published

on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും ഒഴിവാക്കി കുറ്റപത്രം. മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം ആര്യക്കും ഭര്‍ത്താവിനും പൊലീസ് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മേയറും എം.എല്‍.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസില്‍ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് കാണിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ബസിന്റെ വാതില്‍ ഡ്രൈവര്‍ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതസേമയം, ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് എലിപ്പനി ഭീഷണി: 11 മാസത്തില്‍ 5000-ത്തിലധികം പേര്‍ക്ക് രോഗബാധ, 356 മരണം

356 പേരാണ് എലിപ്പനിബാധയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി രോഗബാധ അതിവേഗം വ്യാപിക്കുന്നതിനിടെ 11 മാസത്തിനിടെ 5000-ത്തിലധികം പേരാണ് രോഗബാധിതരായത്. 356 പേരാണ് എലിപ്പനിബാധയെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസ ശരാശരി 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഈ വര്‍ഷം മരണപ്പെട്ട 386 പേരില്‍ 207 പേര്‍ക്ക് ചികിത്സയ്ക്കിടെ രോഗം സ്ഥിരീകരിച്ചവരാണ്. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണുണ്ടായത്. രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നതില്‍ ആരോഗ്യവകുപ്പും പൊതുജനങ്ങളും ആശങ്ക പ്രകടിപ്പിച്ചു.

മണ്ണില്‍ എലി, നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെ പകരുന്ന ലെപ്‌റ്റോസ്‌പൈറാ ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. ശരീരത്തില്‍ കാണുന്ന ചെറുമുറിവുകളിലൂടെയും പകര്‍ച്ച സംഭവിക്കാം. ശക്തമായ തലവേദനയോടുള്ള പനിയാണ് പ്രധാന ലക്ഷണം. പിന്നാലെ കഠിന ക്ഷീണം, പേശിവേദന, നടുവേദന, വയറിളക്കം എന്നിവയും പ്രകടമാകും.

രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ലഭിച്ചാല്‍ പൂര്‍ണമായും രോഗമുക്തിയാര്‍ജിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, മൃഗമാലിന്യവുമായി സമ്പര്‍ക്കം ഒഴിവാക്കുക, മഴക്കാലത്ത് സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 200 രൂപ കുറവ്

ഒക്ടോബര്‍ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ്.

Published

on

കൊച്ചി: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ഉയര്‍ച്ചയ്‌ക്കൊടുവില്‍ ചൊവ്വാഴ്ച പവന് 200 രൂപ കുറിഞ്ഞ് 95,480 രൂപ എന്ന നിലയിലേക്കാണ് 22 കാരറ്റ് (916) സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞതോടെ വില 11,935 രൂപയായി.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,020 രൂപ, 18 കാരറ്റ് സ്വര്‍ണം 9,765 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന.

ഒക്ടോബര്‍ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ്. അതിലേക്ക് അടുക്കുന്നതിനിടെയാണ് വിലയില്‍ നേരിയ ഇളവ് സംഭവിച്ചത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ആഗോള വിപണിയിലെ വിലയിടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 22.56 ഡോളര്‍ കുറഞ്ഞ് 4,219.4 ഡോളര്‍ ആയിട്ടുണ്ട്. വെള്ളിവിലയും ഇന്ന് താഴ്ന്നതായി റിപ്പോര്‍ട്ട്.

 

Continue Reading

Trending