india
ഹിജാബ്: കര്‍ണാടകയില്‍ വനിത കോളജ് പദ്ധതിയുമായി വഖഫ് ബോര്‍ഡ്; വിവാദമായപ്പോള്‍ തിരുത്തി
വിവിധ ജില്ലകളിലായി 10 മുസ്ലിം വനിത കോളജുകള്‍ തുടങ്ങാനുള്ള വഖഫ് ബോര്‍ഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് തിരുത്തിയത് .
ബംഗളുരു :സംസ്ഥാനത്ത് 10 ഗവ. മുസ്ലിം ഗേള്‍സ് കോളജുകള്‍ സ്ഥാപിക്കാന്‍ നടപടിയാരംഭിച്ചു എന്ന വിവരം കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് ശാഫി സഅദി വെളിപ്പെടുത്തിയതിന് പിന്നാലെ വന്‍ പ്രതിഷേധവുമായി സംഘ്പരിവാര്‍ സംഘടനകള്‍ കൂട്ടത്തോടെ രംഗത്ത്.സര്‍കാര്‍ തലത്തില്‍ തീരുമാനം എടുത്തില്ലെന്ന് ബെംഗ്ളൂറില്‍ മാധ്യമങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് പറഞ്ഞത് അദ്ദേഹത്തിന്റെ വീക്ഷണമാവാം എന്നും കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് പ്രതികരിച്ചു.
വിവിധ ജില്ലകളിലായി 10 മുസ്ലിം വനിത കോളജുകള്‍ തുടങ്ങാനുള്ള വഖഫ് ബോര്‍ഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് തിരുത്തിയത് .
കര്‍ണാടക വഖഫ് ബോര്‍ഡ് ദക്ഷിണ കന്നഡ ജില്ല ഉപദശക സമിതി ചെയര്മാന് നസീര്‍ ലകിസ്റ്റാര്‍ അഡ്യാറില്‍ മുസ്ലിം ഗേള്‍സ് കോളജ് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പെടെ മംഗ്ളൂറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.
അതേസമയം സര്‍കാര്‍ മേഖലയില്‍ കൂടുതല്‍ വനിത കോളജുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ സഹായകമാണെന്ന് വഖഫ് ബോര്‍ഡ് ജില്ലാ ഉപദേശക സമിതി ചെയര്മാന് അഭിപ്രായപ്പെട്ടു. ഹിജാബ് നിരോധത്തെ തുടര്‍ന്ന് 8000 ത്തോളം വിദ്യാര്‍ഥിനികള്‍ ഗവ. കോളജുകള്‍ വിട്ട് ശിരോവസ്ത്രം അനുവദനീയമായ സ്ഥാപനങ്ങളില്‍ ചേക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരമൊരു പുതിയ പദ്ധതി ചര്‍ചയായത്.
india
ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ചു; നാല് പേര് മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര് കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.
കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
india
യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന് വെടിവെച്ചുകൊന്നു
അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.
ഉത്തര്‍ പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന് വെടിവെച്ചുകൊലപ്പെടുത്തി. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.
സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന നോയ്ഡ ഫേസ് 2 ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.
മുന്‍പ് ഒരു ഫാക്ടറിയില്‍ സോനുവും കൃഷ്ണയും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന് താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്ലോറിന് ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്ഹാന് അവതരിപ്പിച്ച ജെഫ്റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന് താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala14 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

