ഡല്‍ഹി: രാജ്യത്തിന് വേണ്ടത് ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്പൂര്‍ണവുമായുള്ള കോവിഡ് വാക്‌സിനേഷനാണെന്ന്് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന വാക്‌സീന്‍ ക്ഷാമം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിനു വഴിയൊരുക്കുകയും ജനങ്ങള്‍ മരണപ്പെടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു.