ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂര്‍ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലെത്തി സന്ദര്‍ശനം നടത്തി.

ഇരുവര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ ഇന്നാണ് അനുമതി നല്‍കിയത്. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. വിമാന മാര്‍ഗം ലഖ്‌നൗവില്‍ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര.

അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുല്‍ഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.