X
    Categories: MoreViews

മോദി, നിങ്ങളുടെ വാക്കും പ്രവര്‍ത്തിയും യോജിക്കുന്നില്ല; വൈറല്‍ വീഡിയോയുമായി രാഹുല്‍

 

കര്‍ണ്ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളിലെ കേസുകളുടെ എണ്ണം മുന്‍ നിര്‍ത്തി മോദിക്ക് വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി. യെദ്യൂരപ്പ ഉള്‍പ്പെടുയുള്ള നേതാക്കളുടെ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പരുഹാസം. ഇതുസംബന്ധിച്ച് വീഡിയോയും രാഹുല്‍ ഗാന്ധി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തത്.

പ്രിയപ്പെട്ട മോദിജി നിങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. ഇതാ കര്‍ണ്ണാടകയിലെ നിങ്ങളുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ്. കര്‍ണ്ണാടകയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റ് പോലെയുണ്ട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

 

chandrika: