kerala
സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഫെംഗല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ കനക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് മഴ ശക്തമാകും. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഫെംഗല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ കനക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല് മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്കുവാന് മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന് രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

