ന്യൂസിലാന്റിനെതിരായ അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 2015 ഒക്ടോബറിനു ശേഷം ഇന്ത്യന്‍ ജഴ്‌സയണിഞ്ഞിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും അമിത് മിശ്രയും തിരിച്ചെത്തിയപ്പോള്‍ വലങ്കയ്യന്‍ ബാറ്റ്‌സ്മാന് മന്ദീപ് സിങിനും അവസരം ലഭിച്ചു. സിംബാബ്‌വെ പര്യടനത്തിനിടെ വിശ്രമത്തിലായിരുന്ന വൈസ് ക്യാപ്ടന്‍ വിരാട് കോഹ്ലി ടീമില്‍ തിരിച്ചെത്തി.

ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ ശിഖര്‍ ധവാനും ലോകേഷ് രാഹുലിനും പരിക്കേറ്റതാണ് മന്ദീപ് സിങിന് അനുഗ്രഹമായത്. ഈയിടെ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനു വേണ്ടി മന്ദീപ് മികച്ച പ്രകടനം നടത്തിയിരുന്നു.

അതേസമയം മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

ടീം: എം.എസ് ധോണി (ക്യാപ്ടന്‍), രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രിത് ബുംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്ദീപ് സിങ്, കേദാര്‍ യാദവ്.