india

രാജസ്ഥാനില്‍ പാചക വാതകത്തിന് 500 രൂപ, പങ്കാളിത്ത പെന്‍ഷന്‍ നീക്കി. 2000 യൂണിറ്റ് വരെ കര്‍ഷകര്‍ക്ക് സൗജന്യവൈദ്യുതി

By Chandrika Web

February 11, 2023

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ പാചക വാതകത്തിന് 500 രൂപ. വന്‍ ആനുകൂല്യങ്ങളുമായാണ് മുഖ്യമന്ത്രി ഗെലോട്ട് ബജറ്റ് അവതരിപ്പിച്ചത്. കേരളത്തില്‍ നികുതിക്കൊള്ള എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ ബജറ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ആരോഗ്യപരിരക്ഷയുടെ സംഖ്യ 10ല്‍നിന്ന് 25 ലക്ഷമാക്കി. 2000 യൂണിറ്റ് വരെ കര്‍ഷകര്‍ക്ക് സൗജന്യവൈദ്യുതി, ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യറേഷനും ഭക്ഷ്യകിറ്റും. ബി.പി.എല്‍കാരായ 76 ലക്ഷം കുടുംബങ്ങള്‍ക്കാണ് 500 രൂപയുടെ സിലിണ്ടര്‍ നല്‍കുക. ദിവസവും സ്‌കൂള്‍കുട്ടികള്‍ക്ക് പാല്‍. പുതിയ പങ്കാളിത്ത പെന്‍ഷന്‍ നീക്കി. പഴയ പദ്ധതി തുടരും. പെണ്‍കുട്ടികള്‍ക്കായി 30,000 വൈദ്യുതിസ്‌കൂട്ടറുകള്‍. കര്‍ഷകര്‍ക്ക് 3000 കോടിയുടെ പലിശരഹിത വായ്പ എന്നിവയാണ് ആനുകൂല്യങ്ങള്‍.