Connect with us

india

രാജീവ് കുമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റു

അശോക് ലവാസ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് നിയമനം

Published

on

ഡല്‍ഹി: രാജീവ് കുമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ചന്ദ്ര എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.

1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 36 വര്‍ഷമായി വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അശോക് ലവാസ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് നിയമനം. കഴിഞ്ഞ മാസം 21നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജീവ് കുമാറിനെ നിയമിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് അശോക് ലവാസ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത്. ലവാസ ഏഷ്യന്‍ വികസന ബാങ്കില്‍ വൈസ് പ്രസിഡന്റായി ഈ മാസം ചുമതലയേല്ക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അശോക് ലവാസ.

india

മോദിക്കും അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

Published

on

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ അമിത് ഷാ ഗുജറാത്ത് എംപിക്കൊപ്പം പ്രചാരണം നടത്തിയെന്നും ബിജെപി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചുവെന്നും പവന്‍ രേഖാ ആരോപിക്കുന്നു.

ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വാക്ക് ഷോ നിരവധി ചാനലുകളില്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷവും മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു പവന്‍ രേഖ പറഞ്ഞു.

ഗുജറാത്തില്‍ ഇന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. അഹമ്മദാബാദിലെ വ്യത്യസ്ത പോളിംഗ് ബൂത്തുകളിലാണ് അമിത് ഷായും മോദിയും വോട്ട് രേഖപ്പെടുത്തിയത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Continue Reading

india

പോളിംഗ് കുറഞ്ഞു; ബി.ജെപിക്ക് നെഞ്ചിടിപ്പേറി ;ഗുജറാത്തില്‍ നിര്‍ണായകം

മോര്‍ബി പാലം തകര്‍ന്ന് നിരവധി പേര്‍ മരണപ്പെട്ടതും വിലക്കയറ്റവും കോവിഡ് കാലത്തെ സര്‍ക്കാര്‍ പരാജയവും മറ്റും സര്‍ക്കാരിനെ അപ്രീതിക്കിരയാക്കിയിരിക്കുന്നു.

Published

on

ഗുജറാത്ത് നിയമസഭയിലേക്ക് രണ്ടുഘട്ടമായി നടന്ന വോട്ടെടുപ്പിന്റെ ഫലം വരാന്‍ മൂന്നുദിവസം കൂടി ബാക്കിയിരിക്കെ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ബി.ജെ.പിയെ ഞെട്ടിക്കുന്നു. ഭരണത്തോടുള്ള വിപ്രതിപത്തിയാണ് ജനങ്ങളെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിച്ചതെന്നാണ് സൂചനകള്‍. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നത് മോദിയുടെ കക്ഷിയായ ബി.ജെ.പിയാണ് .മോദിയുടെ സ്വന്തം തട്ടകമെന്നതും സംസ്ഥാനത്തെ ഫലത്തെക്കുറിച്ച് പാര്‍ട്ടിയില്‍ വലിയ ആശങ്കപരത്തി. മോദിക്കെതിരെ പാര്‍ട്ടിയില്‍ തക്കംപാര്‍ത്തിരിക്കുന്നവരുടെ മനസ്സും ത്രിശങ്കുവിലാണ്.

ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പോളിംഗ് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത.് എട്ടുശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത.് 2017ല്‍ 67 ശതമാനം ഉണ്ടായിരുന്നത് ഇത്തവണ 60ലും താഴെയാണ്. രണ്ട് ഘട്ടത്തിലുമായി 7.9 ശതമാനത്തിന്റെ കുറവാണ ്ഇതുവരെ കണ്ടെത്തിയിരിക്കുന്നത.് തുടര്‍ച്ചയായി ആറുതവണയായി സംസ്ഥാനം ഭരിക്കുന്ന കക്ഷിയോട് ജനങ്ങള്‍ക്ക് വെറുപ്പ് തോന്നിത്തുടങ്ങിയെന്ന് വേണം അനുമാനിക്കാന്‍. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇതോടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 2017ല്‍ 66.75 ശതമാനമുണ്ടായ പോളിംഗ് ഇത്തവണ 63.14 ആയി കുറയുന്നതാണ ്കണ്ടത്. അതുപോലെ രണ്ടാം ഘട്ടത്തിലും 2017നെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്- 54.9ല്‍നിന്ന് 50.5 ആയി കുറവ്.

മോര്‍ബി പാലം തകര്‍ന്ന് നിരവധി പേര്‍ മരണപ്പെട്ടതും വിലക്കയറ്റവും കോവിഡ് കാലത്തെ സര്‍ക്കാര്‍ പരാജയവും മറ്റും സര്‍ക്കാരിനെ അപ്രീതിക്കിരയാക്കിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ മതേതരപ്രതിച്ഛായയെ വെല്ലാന്‍ ആം ആദ്മിക്ക് കഴിയാതായതോടെ മതേതരവോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസ് പെട്ടിയില്‍തന്നെ വീണേക്കും. മോദിക്ക് പുറമെ അമിത്ഷായുടെ നിലയും ഇതോടെ പരുങ്ങലിലാണ്.

Continue Reading

india

ഡല്‍ഹി കോര്‍പറേഷന്‍ ആര്‍ക്ക്; മറ്റന്നാള്‍ അറിയാം

ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.

Published

on

ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 50 ശതമാനം പോളിങ്. 250 വര്‍ഡുകളിലായി 1,300 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനുകളെ ഏകീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

1.46 കോടി വോട്ടര്‍മാരാണ് കോര്‍പറേഷന്‍ പരിധിയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പച്ചതൊട്ടില്ലെങ്കിലും 15 വര്‍ഷമായി കോര്‍പറേഷന്‍ ഭരണം ബി.ജെ.പിയുടെ കൈകളിലാണ്. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇത്തവണ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

219-ാം വാര്‍ഡായ ദില്‍ഷാദ് ഗാര്‍ഡനില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശഹസാദ് അബ്ബാസി കോണി ചിഹ്നത്തില്‍ ജനവിധി തേടി. 2017ല്‍ ആകെയുള്ള 272 ല്‍ 181 സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയത്. എ.എ.പി 48ഉം കോണ്‍ഗ്രസ് 30ഉം സീറ്റുകള്‍ നേടി. 2022 മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് മാസങ്ങള്‍ക്കു ശേഷം ഡിസംബറില്‍ നടന്നത്. വോട്ടെടുപ്പ് അടുത്തതോടെയാണ് സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനുകളെ ഒരുമിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് പാര്‍ലമെന്റില്‍ ഇതിനുള്ള നിയമം പാസാക്കി. വാര്‍ഡ് പുനഃക്രമീകരണ നടപടികളും പൂര്‍ത്തിയാക്കേണ്ടി വന്നതിനാല്‍ തിരഞ്ഞെടുപ്പ് വൈകി.

വായു മലിനീകരണവും മാലിന്യവുമെല്ലാമാണ് പാര്‍ട്ടികള്‍ ഇത്തവണ പ്രചാരണായുധമാക്കിയത്. 13,638 ബൂത്തുകളിലായി രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയായിരുന്നു വോട്ടെടുപ്പ്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.

Continue Reading

Trending