തിരുവനന്തപുരം: ഇടതുമുന്നണി പിരിച്ചുവിടാന്‍ സമയമായെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇടതുമുന്നണി തമ്മിലടിച്ചുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മുന്നണി പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയന് ഇത്ര വലിയ വിധേയത്വം എന്താണ്. തമ്മലടിക്കുന്ന ഒരു മുന്നണി സംസ്ഥാനത്തെ എങ്ങനെയാണ് ഭരിക്കുക. അതുകൊണ്ട് മുന്നണി പിരിച്ചുവിടുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.