തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതരയോടെയാണ് കൊണ്ടുപോയത്.

രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുടിയൊഴുപ്പിക്കല്‍ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികള്‍ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം.