News
ബലാത്സംഗകേസ്; 15 വയസ്സുകാരിയെ പ്രതിയുടെ വീട്ടിലേക്ക് അയച്ചു ശിശുക്ഷേമ സമിതി; വീണ്ടും അതിക്രമം
മധ്യപ്രദേശ് പന്ന ജില്ലയില്‍ 15 വയസ്സുകാരിയെ ബലാത്സംഗത്തിനിരയായ ശേഷം പ്രതിയുടെ വീട്ടിലേക്ക് അയച്ച സംഭവത്തില്‍ വലിയ വിവാദം
മധ്യപ്രദേശ് പന്ന ജില്ലയില്‍ 15 വയസ്സുകാരിയെ ബലാത്സംഗത്തിനിരയായ ശേഷം പ്രതിയുടെ വീട്ടിലേക്ക് അയച്ച സംഭവത്തില്‍ വലിയ വിവാദം. പ്രാദേശിക ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചതെന്നും അവിടെ വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.
സംഭവവുമായി ബന്ധപ്പെട്ട് സിഡബ്ല്യുസി ചെയര്‍മാന്‍, അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 10 പേരെതിരെ ഛത്തര്‍പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2025 ജനുവരി 16-ന് സ്‌കൂളില്‍ പോയ ശേഷം കാണാതായ പെണ്‍കുട്ടിയെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2025 ഫെബ്രുവരി 17-ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് കുട്ടിയെ പ്രതിയോടൊപ്പം കണ്ടെത്തിയത്. പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ശേഷം കുട്ടിയെ പുനരധിവാസത്തിനായി പന്ന സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റിയെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ മറികടന്ന് പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചതാണ് വിവാദത്തിന് കാരണമായത്. ജയില്‍ മോചിതനായി തിരിച്ചെത്തിയ പ്രതി വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. പ്രതിയെ വീണ്ടും പൊലീസ് പിടികൂടി.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഛത്തര്‍പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ എസ്.പി. ലവ്കുഷ്‌നഗറിന്റെ മേല്‍നോട്ടത്തില്‍ എസ്ഡിഒപി നവീന്‍ ദുബെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും, കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിന് സിഡബ്ല്യുസി ചെയര്‍മാനും അംഗങ്ങള്‍ക്കുമെതിരെ പോക്സോ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ ലൈംഗിക പീഡന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും കൗണ്‍സിലര്‍ക്കുമെതിരെ പോക്സോ നിയമത്തിലെ സെക്ഷന്‍ 21 പ്രകാരവും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കെതിരെ പോക്സോ, എസ്സി/എസ്ടി ആക്ട്, ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.
kerala
പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം
കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.
News
ബംഗ്ലാദേശിലെ ഭൂചലനത്തിനു പിന്നാലെ കൊല്‍ക്കത്തയിലും ഭൂചലനം
ബംഗ്ലാദേശിലെ നര്‍സിംഗ്ഡി മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ബംഗ്ലാദേശിലെ നര്‍സിംഗ്ഡി മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) അനുസരിച്ച്, ഭൂകമ്പത്തിന്റെ തീവ്രത 10 കിലോമീറ്റര്‍ (6 മൈല്‍) ആഴത്തില്‍ 5.7 ആയി രേഖപ്പെടുത്തി. സാള്‍ട്ട്ലേക്ക് നഗരത്തിലെ ഐടി മേഖലയില്‍, പെട്ടെന്നുള്ള കുലുക്കം കാരണം ആളുകള്‍ അവരുടെ ഓഫീസിന് പുറത്ത് കാണപ്പെട്ടു.
ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു, എന്നാല്‍ ആളപായത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ധാക്കയില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയുള്ള നര്‍സിംഗ്ഡി നഗരത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു.
കെട്ടിടങ്ങള്‍ കുലുങ്ങുകയും ചില താല്‍ക്കാലിക കെട്ടിടങ്ങള്‍ തകരുകയും ചെയ്തതിനാല്‍ ധാക്കയിലെ താമസക്കാരും വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായാണ് റിപ്പോര്‍ട്ട്.
kerala
ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍
ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.
ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala15 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala18 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

