Connect with us

Video Stories

ഏറ്റവും നീളം കൂടിയ കേബിള്‍ യാത്ര: റാസല്‍ഖൈമക്ക് ലോക റെക്കോര്‍ഡ്

Published

on

 

റാസല്‍ഖൈമ: ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിള്‍ യാത്രാ സംവിധാനമൊരുക്കി റാസല്‍ഖൈമ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. സമുദ്ര നിരപ്പില്‍ നിന്നും 1,680 മീറ്റര്‍ ഉയരത്തിലാണ് കൗതുകകരവും സഞ്ചാരപ്രേമികളുടെ മനം കവരുന്നതുമായ കാഴ്ചകളൊരുക്കി റാസല്‍ഖൈമ അന്താരാഷ്ട്ര നേട്ടം കരസ്ഥമാക്കിയത്.
2.83 കിലോമീറ്റര്‍ ദൂരമാണ് ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയുക.നിലവില്‍ അമേരിക്കയില്‍ 2,200 മീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയെ പിന്നിലാക്കിയാണ് റാസല്‍ഖൈമ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ലോക റെക്കോര്‍ഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഗിന്നസ് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി. റാസല്‍ഖൈമ ഭരണാധികാരിയുടെ പുത്രന്‍ ശൈഖ് അഹ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രഥമ യാത്രക്കാരനായാണ് ലോകത്തിലെ നീളം കൂടിയ കേബിള്‍ യാത്രക്ക് തുടക്കം കുറിച്ചത്.
റാസല്‍ഖൈമയിലെ ജബല്‍ ജയ്്‌സിലാണ് ഇതിന്റെ സങ്കേതം ഒരുക്കിയിട്ടുള്ളത്. ഉയരം കൂടിയ പര്‍വത നിരകളില്‍ ഘടിപ്പിച്ച രണ്ട് കേബിളുകളില്‍ പ്രത്യേക രീതിയിലൂടെയാണ് കൗതുകം ജനിപ്പിക്കുന്ന യാത്ര സജ്ജമാക്കിയിരിക്കുന്നത്. അതിമനോഹരമായ പര്‍വത നിരകളും പ്രദേശങ്ങളും താണ്ടിയുള്ള യാത്ര ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതാണെന്ന സ്ഥിരീകരണവുമായാണ് ഗിന്നസ് അധികൃതര്‍ ലോക റെക്കോര്‍ഡ് നല്‍കിയത്. ആറു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഉരുക്കു കേബിളുകള്‍ സ്ഥാപിച്ചാണ് ഇതിലൂടെയുള്ള യാത്ര സുരക്ഷിതമാക്കിയിട്ടുള്ളത്.
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് പരീക്ഷണ യാത്രയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ബുര്‍ജ് ഖലീഫയുടെ ഉയരം 830 മീറ്ററാണ്. എന്നാല്‍, അതിന്റെ ഇരട്ടിയിലധികം (1,680 മീറ്റര്‍) ഉയരത്തിലാണ് പര്‍വത നിരകളെ സംയോജിപ്പിച്ചു കൊണ്ട് കൂറ്റന്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഭൂമിയിലെ മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് പര്‍വത നിരകള്‍ക്ക് മുകളിലൂടെ പറന്നു നടക്കാന്‍ കഴിയും. ഒരാള്‍ക്ക് 650 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
റാസല്‍ഖൈമ ടൂറിസം അഥോറിറ്റിയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി യാത്ര ബുക്ക് ചെയ്യാം. ദിനംപ്രതി 250 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഇതിന് വഹിക്കാവുന്ന കുറഞ്ഞ ഭാരം 35 കിലോയും കൂടിയത് 150 കിലോയുമാണ്.
അമേരിക്കയില്‍ സംവിധാനിച്ചിട്ടുള്ള ടൊറോവെര്‍ഡ് കമ്പനിയാണ് റാസല്‍ ഖൈമയിലും ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. റാസല്‍ഖൈമ ടൂറിസം അഥോറിറ്റിക്ക് കീഴില്‍ നടത്തിപ്പും ഇവര്‍ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. തങ്ങളുടെ മുന്‍ പരിചയവും ആധുനിക സജ്ജീകരണങ്ങളും പുതിയ പദ്ധതിക്ക് കൂടുതല്‍ തുണയായി മാറിയിട്ടുണ്ടെന്ന് കമ്പനി സിഒഒ റികാഡോ ലിസാനോ വ്യക്തമാക്കി.
ഇതുവഴി റാസല്‍ഖൈമയിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഈ വര്‍ഷം ഒരു ദശലക്ഷം വിനോദ സഞ്ചാരികള്‍ റാസല്‍ഖൈമയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാസല്‍ഖൈമ ടൂറിസം ഡവലപ്‌മെന്റ് അഥോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൈഥം മതാര്‍ വ്യക്തമാക്കി. 2025 ആകുമ്പോള്‍ സഞ്ചാരികളുടെ എണ്ണം മൂന്ന് ദശലക്ഷമായി ഉയരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending