india

രാജ്യത്തെ ബാങ്കിങ് മേഖല സുസ്ഥിരം; ആശങ്കകള്‍ക്ക് വിശദീകരണവുമായി ആര്‍ബിഐ

By webdesk13

February 03, 2023

ന്യൂഡല്‍ഹി: അദാനി കമ്പനികളുടെ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ രാജ്യത്തില്ലെന്നും ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആര്‍ബിഐ വ്യക്തമാക്കി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അദാനിയുടെ ഓഹരികളിലുണ്ടായ ഇടിവും രാജ്യത്തെ ബാങ്കിങ് മേഖലയെ കുറിച്ച് പല ആശങ്കകള്‍ക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ബിഐ വിശദീകരണം.

ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകള്‍ ഉള്ളത്. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷന്‍ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ ആരോഗ്യകരമായ നിലയിലാണുള്ളതെന്നും ആര്‍ബിഐ വിശദീകരിച്ചു.