തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. മന്ത്രിസഭായോഗത്തിലാണ് ചാണ്ടി നിലപാട് അറിയിച്ചത്. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ അനുവദിക്കണമെന്നാണ് തോമസ് ചാണ്ടി മുന്നോട്ടുവെച്ച ഉപാധി. ഇത് അംഗീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനത്തു നിന്ന് താല്‍കാലികമായി മാറി നില്‍ക്കാമെന്ന് ചാണ്ടി അറിയിക്കുകയായിരുന്നു.