മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനി മുംബൈയില്‍ അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാകുന്ന 13ാമത്തെയാളാണ് കഞ്ചന്‍ധാനി. ഹന്‍സ റിസര്‍ച്ച് ഉദ്യോഗസ്ഥനായ നിതിന്‍ ദിയോക്കര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുംബൈ പൊലീസ് ഒക്ടോബര്‍ ആറിന് എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

റിപ്പബ്ലിക് ടിവിയെക്കൂടാതെ, രണ്ട് മറാഠി ചാനലുകളും ടിആര്‍പി കൂട്ടാന്‍ അനധികൃതമായി പണം നല്‍കിയിരുന്നുവെന്നാണ് മുംബൈ പൊലീസിന്റെ കേസ്. ഉയര്‍ന്ന ടിആര്‍പി റേറ്റിങ് മൂലം പരസ്യങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കാനാകും. അതേസമയം, കേസില്‍ ഉള്‍പ്പെട്ട ചാനലുകള്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.