ബംഗളൂരു: പരിക്ക് ഭേദമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയ്ക്ക് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ. താന്‍ പരിക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായെന്നും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ മടങ്ങിവരാനാണ് ആഗ്രഹിക്കുന്നതെന്നും ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന രോഹിത്ത് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെ ടീം ഇന്ത്യയിലേയ്ക്ക് മടങ്ങിവരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഓസ്‌ട്രേലിയന്‍ പരമ്പരയെ വളരെ പ്രധാന്യത്തോടെയാണ് ഞാന്‍ നോക്കി കാണുന്നത്, ഞാനിപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഉണ്ട്, എല്ലാവരും തിരിച്ചുവരവിന് വേണ്ടി എന്ന സഹായിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങള്‍ രോഹിത് കളിച്ചിരുന്നില്ല.

ന്യൂഡിലന്‍ഡിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന പരമ്പരയുടെ അവസാന മത്സരത്തിലാണ് രോഹിത്തിന് പരിക്കേറ്റത്. തുടരന്ന് താരം ലണ്ടനിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.രോഹിത്തിന്റെ അസാന്നിധ്യത്തില്‍ കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, പാര്‍ത്ഥീവ് പട്ടേല്‍ തുടങ്ങിയ താരങ്ങളാണ് ഇന്ത്യ ഓപ്പണര്‍ സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെട്ടത്. ഫെബ്രുവരി 23ന് പൂണെയിലാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുക. നാല് മത്സരങ്ങളാണ് പരമ്പരയിലുളളത്. 29കാരനായ മുംബൈതാരം ഏകദിനത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടിയിട്ടുളള ഏകതാരമാണ്.