Connect with us

Culture

ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം

Published

on

അഗര്‍ത്തല: സി.പി.എമ്മിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം. കോണ്‍ഗ്രസിന്റെ കമാല്‍പൂര്‍ ഓഫീസ് കയ്യടക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ കൊടിനാട്ടി. യൂത്ത് കോണ്‍ഗ്രസ് ത്രിപുര ജനറല്‍ സെക്രട്ടറി പൂജ ബിശ്വാസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അധികാരത്തിലെത്തി 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പി സംഘപരിവാറുകാര്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ കടുത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കപ്പെട്ടിരുന്നു. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ തകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അക്രമം വ്യാപിച്ചതോടെ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

25 വര്‍ഷം നീണ്ടുനിന്ന ഇടത് ഭരണത്തിനുശേഷമാണ് ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം ഭരണത്തിലെത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘തുടരും’ ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Published

on

തിരുവനന്തപുരം: വന്‍ വിജയമായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രവും പോസ്റ്റിനോടൊപ്പം പങ്കിട്ടിട്ടുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിനായി മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.

”ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു പ്രപഞ്ചം ഇളകിമറിയുന്നു… തുടരും ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഞങ്ങളോടൊപ്പം മറ്റൊരു യാത്രയ്ക്ക്. നിങ്ങളുടെ അനുഗ്രഹത്തോടെ മറ്റൊരു അധ്യായം നെയ്യുന്നു,” എന്നായിരുന്നു ആഷിഖ് ഉസ്മാന്റെ കുറിപ്പ്.

പുളിക്കാരന്‍ സ്റ്റാറാ, ഇഷ്‌ക്, ആദി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് പുതിയ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നരന്‍, പുലിമുരുകന്‍, തുടരും എന്നിവയില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച ഷാജി കുമാര്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

അതേസമയം, മലയാളത്തിലെ ഈ വര്‍ഷത്തെ വമ്പന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിനും ശോഭനക്കും പുറമേ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

ഇതിനിടെ, ഫഹദ് ഫാസില്‍, നസ്ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരെ ഒരുമിപ്പിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ടോര്‍പിഡോയും തരുണ്‍ മൂര്‍ത്തിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ്.

 

Continue Reading

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Trending