താനെ: ആര്‍.എസ്.എസിനെതിരെയുള്ള പ്രസ്താവനകള്‍ നടത്തിയ കേസില്‍ നേരിട്ട് ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടിസ് അയച്ചു. ജൂണ്‍ 12 ന് ഹാജാരാകാനാണ് താനെ ജില്ല കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മാഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന് 2014- ല്‍ ടിവി ഷോയില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആര്‍.എസ്.എസ് താനെ ഘടകം കോടതിയെ സമീപിച്ചത്.

‘എന്റെ യുദ്ധം മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയവരുടെ ആദര്‍ശത്തിന് എതിരായാണ്. കലണ്ടറില്‍ നിന്ന് ഗാന്ധിയെ ഒഴിവാക്കിയവര്‍ക്ക് എതിരെയാണ്. ഗാന്ധിജി എക്കാലവും ഇന്ത്യാക്കാരുടെ ഹൃദയങ്ങളില്‍ ജീവിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.