News
അമേരിക്കയുടെ ഖജനാവ് റഷ്യന്‍ ഹാക്കര്‍മാര്‍ കൊള്ളയടിച്ചു!
സൈബര്‍ ആക്രമണം സംബന്ധിച്ച് എഫ്ബിഐയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സൈബര്‍ സുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി അന്വേഷണവുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു
ട്രഷറി, കൊമേഴ്സ് വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള യുഎസ് ഫെഡറല്‍ ഏജന്‍സികളുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്കര്‍മാര്‍ തകര്‍ത്തുവെന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള ഹാക്കര്‍മാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് യുഎസ് ആരോപിക്കുന്നത്. സൈബര്‍ ആക്രമണം സംബന്ധിച്ച് എഫ്ബിഐയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സൈബര്‍ സുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി അന്വേഷണവുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഹാക്കിങ് വളരെ ഗുരുതരമായിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ അടിയന്തര ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വരെ വിളിച്ചു. ഈ സംഭവത്തെക്കുറിച്ച് യുഎസ് ഗവണ്മെന്റിന് അറിയാം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ ഉലിയോട്ട് പറഞ്ഞു.
പ്രസിഡന്റായി തെഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഭരണകൂടത്തിന് ഈ ഹാക്കിങ് ഒരു പ്രധാന വെല്ലുവിളിയാണ്. എന്തൊക്കെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയും അത് എന്തിനുവേണ്ടി ഉപയോഗിക്കുമെന്ന് കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. നടന്നത് യുഎസ് സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ള വലിയ സൈബര്‍ ചാരപ്രവര്‍ത്തനമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍ടിഐഎയുടെ ഓഫിസ് സോഫ്റ്റ്വെയറായ മൈക്രോസോഫ്റ്റിന്റെ ഓഫിസ് 365 ലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. ഏജന്‍സിയിലെ സ്റ്റാഫ് ഇമെയിലുകള്‍ ഹാക്കര്‍മാര്‍ മാസങ്ങളോളം നിരീക്ഷിച്ചിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചില്ല.
ഹാക്കര്‍മാര്‍ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമിലെ സുരക്ഷാ സംവിധാനങ്ങള്‍ വരെ കബളിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞതായും സംഭവത്തെക്കുറിച്ച് പരിചയമുള്ള ഒരു വ്യക്തി പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ മിക്കവരും പേര് വെളിപ്പെടുത്താതെയാണ് സംസാരിച്ചത്.
ഹാക്കിങ്ങിന്റെ പൂര്‍ണ വ്യാപ്തി വ്യക്തമല്ല. അന്വേഷണം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, എഫ്ബിഐ ഉള്‍പ്പെടെ നിരവധി ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കേസ് സംബന്ധിച്ച് എഫ്ബിഐയും യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. ഹാക്കര്‍മാരുടെ എന്‍ടിഐഎയിലെ ഇമെയില്‍ നിരീക്ഷണം ഈ വര്‍ഷം ആദ്യം മുതല്‍ നടക്കുന്നതായി സൂചനകളുണ്ടായിരുന്നു. ഇത് അടുത്തിടെ കണ്ടെത്തിയതാണെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്ന് സണ്ണി ജോസഫ്
ര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴ് വടക്കന്‍ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും. പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡാണ് ഉള്ളതെന്നും മലബാറില്‍ പോളിങ് ഊര്‍ജിതമായിരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങള്‍ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോര്‍പറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
‘കോര്‍പറേഷനുകളില്‍ യുഡിഎഫ് വരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് ഉള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോർപറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’’–കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്.
72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ് ജെന്റേഴ്സും 3293 പ്രവാസി വോട്ടര്‍മാരും അടക്കം 153 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 18.974 പുരുഷന്മാരും, 20,020 വനിതകളും ഉള്‍പ്പെടെ ആകെ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5540, കോര്‍പ്പറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.
18,274 പോളിംഗ് ബൂത്തുളാണ് രണ്ടാംഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. തൃശൂര്‍-11, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്-166, വയനാട് 189, കണ്ണൂര്‍- 1025, കാസര്‍കോട് -119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ വെബ്കാസിംഗ് ഏര് പ്പെടുത്തിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 10,274 കണ്ട്രോള് യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്ട്രോള് യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായി കരുതിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടമാരുള്ളത് മലപ്പുറത്താണ്. 36.10 ലക്ഷം. കുറവ് വയനാട് ജില്ലയിലാണ് 6.47 ല 20. തൃശൂര്‍-27.54 ലക്ഷം, പാലക്കാട്-24.33 ലക്ഷം, കോഴിക്കോട്-26.82 ലക്ഷം , കണ്ണൂര്‍-20.88 ലക്ഷം, കാസര്‍കോട്-11.11 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടര്‍മാര്‍.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

