kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല

By webdesk18

December 12, 2025

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കേസില്‍ പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്വമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജാമ്യത്തിന് വേണ്ടി മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. സ്വര്‍ണ കവര്‍ച്ചയില്‍ പത്മകുമാറിന് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഇതിനിടെ, കേസില്‍ ജാമ്യം തേടി ഉണ്ണികൃഷ്ണന്‍ പോറ്റി വിജിലന്‍സ് കോടതിയെ സമീപിച്ചു. തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.